ആര്‍ക്ക് വോട്ടു ചെയ്യണം? എന്തിന് വോട്ട് ചെയ്യണം?.. ഛത്തീസ്ഗഢിന്റെ അവസ്ഥ ഇങ്ങനെ!

ഞങ്ങളുടെ ഗ്രാമത്തില്‍ ഇതുവരെ ഒരു രാഷ്ട്രീയക്കാരനും സന്ദര്‍ശിച്ചിട്ടില്ല ഞങ്ങളുടെ പ്രശ്‌നങ്ങളൊന്നും പരിഹരിച്ചിട്ടില്ല. കാടുകളില്‍ പോയി സുദാപാ ബദാം ശേഖരിക്കുന്ന അമ്രിത് ബിര്‍ഷോര്‍ എന്ന 64കാരന്റെ വാക്കുകളാണിത്. കുടിവെള്ളം കിട്ടണമെങ്കില്‍ ഒരു കിലോമീറ്ററോളം നടക്കണമെന്നാണ് 60കാരിയായ സുശീല ബിര്‍ഹോര്‍ പരാതിപ്പെടുന്നത്. മാത്രമല്ല വൈദ്യുതി ലഭിക്കാന്‍ സോളാര്‍ ഉപകരണങ്ങള്‍ പോലും ലഭ്യമാക്കുന്നുമില്ല.

ALSO READ:  വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും റെക്കോർഡ്; കഴിഞ്ഞ ദിവസം മാത്രം ഉപയോഗിച്ചത് 11.4 കോടി യൂണിറ്റ്

ആദിവാസി വിഭാഗത്തിലെ ബിര്‍ഹോറുകള്‍ ഭൂരിപക്ഷമായ ഏഴു ഗ്രാമങ്ങളില്‍ ഒന്നാണ് സാക്കാരി. സുര്‍ഗുജ ലോക്‌സഭാ സീറ്റിന് കീഴിലാണ് ഈ ഗ്രാമം. പണ്ടത്തെ രാജ്യകുടുംബാംഗമായ കോണ്‍ഗ്രസിന്റെ ടിഎസ് സിംഗ് ദിയോ, അന്തരിച്ച ബിജെപി നേതാവ് ദിലീപ് സിംഗ് ജുദേയോ എന്നിവരുടെ ആധിപത്യം നിലനിന്നിടമാണ്. എന്നിട്ടും അടിസ്ഥാനസൗകര്യങ്ങളൊന്നും ഇവിടെ എത്തിയിട്ടില്ല. അവിടിവിടെ അങ്ങിങ്ങായി സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പാനല്‍ ഉപയോഗിച്ചാണ് പ്രദേശവാസികള്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നത്. എന്തെങ്കിലും ആസ്വാദനത്തിന് ആകെ ആശ്വാസം മൊബൈല്‍ ഫോണാണെന്നും അവര്‍ പറയുന്നു.

പ്രൈമറി സ്‌കൂള്‍ പഠനം മാത്രം നേടിയ ശിവപ്രസാദിന് പറയാനുള്ളത് താനാണ് ഗ്രാമത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള വ്യക്തി എന്നതാണ്. മാത്രമല്ല പ്രദേശത്തെ പലര്‍ക്കും കാടിനുള്ളിലാണ് സ്വന്തമായി സ്ഥലമുള്ളത്. അതുകൊണ്ട് യാതൊരു ഉപയോഗവുമില്ല. ആളുകള്‍ ചെറുതായെങ്കിലും വരുമാനമുണ്ടാക്കുന്നത് കാട്ട് വിഭവങ്ങള്‍ വിറ്റും ദിവസവേതനത്തിന് ജോലി ചെയ്തുമാണ്.

ALSO READ:  കടുത്ത വൈദ്യുതി പ്രതിസന്ധി നേരിട്ടിട്ടും ലോഡ് ഷെഡ്ഡിങ് ഇല്ല; യുഡിഎഫ് ഭരണകാലത്ത് ലോഡ് ഷെഡ്ഡിങ് സമയം 45 മിനിട്ട്

ഈ ഗ്രാമത്തില്‍ ഒരു പോസ്റ്ററോ ബാനറോ പോലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ ഗ്രാമത്തില്‍ കാണാന്‍ കഴിയില്ല. മെയ് ഏഴിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഇവിടെ ബിജെപിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 2000ത്തില്‍ ഛത്തിസ്ഗഢ് നിലവില്‍ വന്ന ശേഷം 2019ല്‍ കോണ്‍ഗ്രസിന്റെ ഖെല്‍സായി സിംഗിനെ ബിജെപിയുടെ രേണുകാ സിംഗ് തോല്‍പ്പിച്ചിരുന്നു. 1,57, 873 വോട്ടുകള്‍ക്കായിരുന്നു ജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News