എക്‌സിറ്റ് പോള്‍ ഫലം പുറത്ത്; ബിജെപിക്ക് ജയം പ്രവചിച്ച് അഞ്ച് സര്‍വേകള്‍

18ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടിംഗും പൂര്‍ത്തിയായതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ആറ് ആഴ്ചയായി നീണ്ടുനിന്ന മാരത്തോണ്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. അഞ്ച് എക്‌സിറ്റ് പോളുകളില്‍ ബിജെപിയുടെ വമ്പന്‍ വിജയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 359 സീറ്റുകളാണ് 359 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ ന്യൂസ് ഡി ഡൈനാമിക്‌സ് 371 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. റിപ്പബ്ലിക്ക് ഭാരത് – മാട്രിസ് 353 മുതല്‍ 368 സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. ടിവി 5 തെലുങ്കു 359 സീറ്റുകളും ജന്‍കിബാത്ത് 362 മുതല്‍ 392 സീറ്റുകളാണ് എന്‍ഡിഎ സഖ്യത്തിന് പ്രവചിച്ചിരിക്കുന്നത്. എന്‍ഡിടിവി ജന്‍കി ബാത്ത് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത് .അതേസമയം ബിജെപി 48 ശതമാനം വോട്ടു നേടുമ്പോള്‍ കോണ്‍ഗ്രസ് 41 ശതമാനം വോട്ടുകള്‍ നേടുമെന്നാണ് ഇന്ത്യ ടുഡേ സര്‍വേ.

ALSO READ: 14 വയസുകാരിയെ പീഡിപ്പിച്ച കേസ്; 48 കാരനായ അച്ഛന് 14 വർഷം കഠിനതടവ് വിധിച്ച് കോടതി

അടുത്ത അഞ്ച് വര്‍ഷം ഇന്ത്യ മഹാരാജ്യം ആര് ഭരിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങളും ഈ ലോകവും. പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സഖ്യവും പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യവും ശക്തമായ മത്സരം കാഴ്ചവെച്ചെന്ന് അഭിപ്രായപ്പെടുന്ന ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനത്തിലുള്ള കുറവ് ഇരുവിഭാഗങ്ങളിലും ആശങ്ക ഉണ്ടാക്കിയെങ്കിലും 296 സീറ്റുകള്‍ തങ്ങള്‍ നേടുമെന്ന ആത്മവിശ്വാസമാണ് ഇന്ത്യ സഖ്യം ഏറ്റവും ഒടുവിലും അവകാശപ്പെട്ടത്. അതേസമയം മൂന്നാം തവണയും അധികാരം ലക്ഷ്യമിട്ട് ഹാട്രിക്ക് വിജയം പ്രതീക്ഷിക്കുന്ന എന്‍ഡിഎ സഖ്യം നാനൂറ് സീറ്റ് നേടുമെന്ന ആത്മവിശ്വാസമാണ് പ്രചരണങ്ങളില്‍ ഉടനീളം ഉയര്‍ത്തിപ്പിടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News