ഇലക്ടറൽ ബോണ്ട് എന്ന കൊടിയ കുംഭകോണത്തെ പോലെ പലതിനെയും ചെറുക്കാനുള്ള അവസരമാണ് വരുന്ന തെരഞ്ഞെടുപ്പ്: എ വിജയരാഘവൻ

ഇലക്ടറൽ ബോണ്ട് എന്ന കൊടിയ കുംഭകോണത്തെ പോലെ പലതിനെയും ചെറുക്കാനുള്ള അവസരമാണ് വരുന്ന തെരഞ്ഞെടുപ്പെന്ന് എ വിജയരാഘവൻ. സുപ്രീംകോടതിയുടെ മുന്നിൽ എസ്ബിഐ അധികാരികൾക്ക് കുറ്റവാളികളെപ്പോലെ നിൽക്കേണ്ടിവന്നതും പൊതുസമൂഹത്തിനുമുന്നിൽ നാണം കെട്ടതും അവർ കേന്ദ്ര സർക്കാരിന്റെ തീട്ടൂരങ്ങൾ ശിരസാവഹിച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എ വിജയരാഘവൻ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

Also Read: ബിജെപി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ ചാരി നിന്നതിന് കുട്ടിയെ മര്‍ദ്ദിച്ച സംഭവം; കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയതായി കുട്ടിയുടെ പിതാവ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മോദി സർക്കാർ 2017 ഫെബ്രുവരിയിൽ കൊണ്ടുവന്ന തെരഞ്ഞെടുപ്പു (ഇലക്ടറൽ) ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധമായി സുപ്രീംകോടതി പ്രഖ്യാപിച്ചു.തെരഞ്ഞെടുപ്പ് ബോണ്ട് സംവിധാനത്തെ ചോദ്യം ചെയ്തുകൊണ്ട് സിപിഐ എമ്മും മറ്റു ചില സംഘടനകളും അഭിഭാഷകരും കൊടുത്ത കേസിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് ഇലക്ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധമെന്ന് വിധിച്ചത്. ഇപ്പോൾ ഇത് സംബന്ധിച്ചുള്ള വിശദവിവരങ്ങൾ പൂർണമായും വെളിപ്പെടുത്തുന്നതിനുള്ള കർശന നിർദേശവും നൽകിയിരിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെയാകെ കെെപ്പിടിയിലൊതുക്കി ജനാധിപത്യത്തെയും മതനിരപക്ഷതയെയും കുഴിച്ചുമൂടാൻ കരുക്കൾ നീക്കിക്കൊണ്ടിരിക്കുന്ന മോദി ഭരണം പൊതുമേഖലാ സ്ഥാപനങ്ങളെയും പൊതുമേഖലാ ബാങ്കുകളെയുംപോലും അതിനായി ഉപയോഗിക്കുകയാണ്.
സുപ്രീംകോടതിയുടെ മുന്നിൽ എസ്ബിഐ അധികാരികൾക്ക് കുറ്റവാളികളെപ്പോലെ നിൽക്കേണ്ടിവന്നതും പൊതുസമൂഹത്തിനുമുന്നിൽ നാണം കെട്ടതും അവർ കേന്ദ്ര സർക്കാരിന്റെ തീട്ടൂരങ്ങൾ ശിരസ്സാവഹിച്ചതുകൊണ്ടാണ‍്. ഇലക്ടറൽ ബോണ്ട് എന്ന പേരിൽ നടപ്പാക്കപ്പെട്ട കൊടിയ കുംഭകോണത്തിന് അങ്ങനെ എസ്ബിഐയും ചൂട്ടുപിടിച്ച് നിൽക്കുന്നതും നാം കണ്ടു. ബോണ്ട് വിവരങ്ങൾ പൂർണമായി പുറത്തുവരുമ്പോൾ മാത്രമേ നമുക്ക് ആ കൊള്ളയുടെ ആഴവും പരപ്പും പൂർണമായി മനസ്സിലാക്കാനാവൂ.
എന്തായാലും സംഘപരിവാർ ചുക്കാൻ പിടിക്കുന്ന മോദി വാഴ്ച ഇന്ന് നാടുനേരിടുന്ന മഹാവിപത്താണ്. രാജ്യം ഒറ്റക്കെട്ടായി നിന്ന് ഈ ഭരണത്തെ പുറത്താക്കുന്നതിലൂടെ മാത്രമേ ഈ വിപത്തിൽനിന്ന് നാടിന് രക്ഷപ്പെടാനാകൂ. അതിനായുള്ള സുവർണ്ണാവസരമാണ് ഈ വരുന്ന പാർലമെൻറ് തെരഞ്ഞെടുപ്പ്. സമസ്ത മേഖലയിലും സർവ്വാധികാരം കയ്യാളുവാൻ വെമ്പിനിൽക്കുന്ന ഈ ഫാസിസ്റ്റ് ഭരണകൂടത്തിന് ബാലറ്റിലൂടെ മറുപടി പറയുവാൻ ഓരോ ഇന്ത്യൻ പൗരനും ഉത്തരവാദിത്വമുണ്ട്.

Also Read: രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബീഫ് കയറ്റുമതി കമ്പനി ഇലക്ടറല്‍ ബോണ്ടുകളിലൂടെ നല്‍കിയത് എട്ടു കോടി രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News