മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കുകൾ പുറത്ത്; അവസാന ഘട്ട തിരഞ്ഞെടുപ്പിൽ സംസ്ഥാനം 61.3% പോളിങ് രേഖപ്പെടുത്തി

മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിലേക്ക് അഞ്ച് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ മൊത്തത്തിൽ 61.3% പോളിംഗ് രേഖപ്പെടുത്തിയതായി കണക്കുകൾ പുറത്ത്. ഇത് 2019നെ അപേക്ഷിച്ച് 0.6% വർധനവുണ്ടായതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ എസ് ചോക്കലിംഗം ചൊവ്വാഴ്ച പറഞ്ഞു. സംസ്ഥാനം രൂപീകൃതമായതിന് ശേഷം മഹാരാഷ്ട്രയിൽ നടന്ന ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പുകളിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ പോളിംഗാണിത് . 1967-ലെ ഏറ്റവും ഉയർന്ന പോളിംഗ് 64.8 ശതമാനവും 1984-ൽ 61.75% ആയിരുന്നു.

Also Read: പകർച്ചവ്യാധി പ്രതിരോധം; റാപിഡ് റെസ്പോൺസ് ടീം രൂപീകരിച്ച് ആരോഗ്യവകുപ്പ്

അതേസമയം മഹാരാഷ്ട്രയിലെ 13 ലോക്‌സഭാ മണ്ഡലങ്ങളിലെക്ക് നടന്ന അവസാന ഘട്ട വോട്ടെടുപ്പിൽ പോളിങ് 54.33 ശതമാനമായി ഉയർന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമകണക്കുകൾ പുറത്ത് വിട്ടു. തിരഞ്ഞെടുപ്പ് ദിവസം 6 മണി വരെയുള്ള കണക്കുകളിൽ 48.88% പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനെ തിരുത്തിയാണ് പുതിയ കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. മുംബൈയിലെ ആറ് മണ്ഡലങ്ങളിലും താനെ, കല്യാൺ, പാൽഘർ, ഭീവൺഡി, ദിൻഡോരി, നാസിക്, ദുലെ എന്നീ മണ്ഡലങ്ങളിലുമാണ് അവസാനഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. മുംബൈയിൽ ബോളിവുഡ് താരങ്ങളും മഷി പുരട്ടി വോട്ടുത്സവത്തെ ആഘോഷമാക്കി.

മുംബൈയിലെ ആറ് ലോക്‌സഭാ മണ്ഡലങ്ങളിൽ രേഖപ്പെടുത്തിയ ശരാശരി പോളിങ് 52.27 ശതമാനമായിരുന്നു. 2019-ലെ തിരഞ്ഞെടുപ്പിൽ മുംബൈയിലെ പോളിങ് 55.38 ശതമാനമായിരുന്നു. നാസിക് ജില്ലയിലെ ദിൻഡോരി മണ്ഡലത്തിലാണ് ഏറ്റവുംകൂടുതൽ പോളിങ് രേഖപ്പെടുത്തിയത് -62.66 ശതമാനം. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ മത്സരിച്ച കല്യാണിലാണ് ഏറ്റവും കുറഞ്ഞ പോളിങ് -47.08 ശതമാനം. രണ്ട് പ്രാദേശിക പാർട്ടികളുടെ പിളർപ്പും കടുത്ത മത്സരത്തിലുള്ള പ്രചാരണവും വോട്ടർമാരുടെ നിസ്സംഗതയ്ക്ക് കുപ്രസിദ്ധമായ മുംബൈ നഗരത്തെ പോലും മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനത്തിലേക്ക് നയിച്ചതായാണ് അന്തിമ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read: സംസ്ഥാനത്ത് അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

മുംബൈയിൽ 54.1% പോളിങ് നടന്നതായാണ് അന്തിമ കണക്കുകൾ. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യവസായികളുടെ ആസ്ഥാനമായ മുംബൈ സൗത്ത് മണ്ഡലത്തിൽ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തി, 50% . ബി.ജെ.പിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന മുംബൈ നോർത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്, 57%. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഇവിടെ നിന്ന് മത്സരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News