ലോക്സഭ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ എണ്ണികഴിഞ്ഞതിന് പിന്നാലെ ഇവിഎം വോട്ടുകളും എണ്ണിതുടങ്ങിയതോടെ ലീഡ് നിലയിലും വ്യക്തത വന്നു തുടങ്ങിയിട്ടുണ്ട്. എന്‍ഡിഎ 302 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ 170 സീറ്റുകളിലാണ് ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നത്. 19 സീറ്റുകലിലാണ് മറ്റുള്ളവര്‍ മുന്നില്‍ നില്‍ക്കുന്നത്.
ALSO READ: വിജയക്കൊടി പാറിക്കുന്നതാര്?- ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ- തത്സമയം
കടുത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 272 സീറ്റുകളാണ് വേണ്ടത്. 1951-52 കാലഘട്ടത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും നീണ്ട തെരഞ്ഞെടുപ്പ് നടന്നത് ഇത്തവണയാണ്. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യമണിക്കൂറില്‍ തന്നെ ഫലസൂചനകളറിഞ്ഞ് തുടങ്ങാം. ഇത്തവണ 370 സീറ്റുകള്‍ ബിജെപി മാത്രം നേടുമെന്നും എന്‍ഡിഎ സഖ്യം 400 സീറ്റുകള്‍ നേടുമെന്നുമാണ് മോദി അടക്കമുള്ള നേതാക്കളുടെ പ്രതീക്ഷ. അതേസമയം ഇത്തവണ 295 സീറ്റുകള്‍ നേടുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here