ലോക്സഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പിൽ രാജ്യത്തെ 88 മണ്ഡലങ്ങൾ വിധിയെഴുതി

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ രാജ്യത്തെ 88 മണ്ഡലങ്ങൾ വിധിയെഴുതി. 60. 96 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന പോളിംഗ് ത്രിപുരയിലും കുറഞ്ഞ പോളിംഗ് ഉത്തർപ്രദേശിലും രേഖപ്പെടുത്തി. ഏഴു ഘട്ടമായി നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 13 സംസ്ഥാനങ്ങളിലെ 88ലോക്മ ണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്: കടുത്ത ചൂടിനെ അവഗണിച്ച് പോളിംഗ് ബൂത്തിലെത്തിയ വോട്ടർമാരെ അഭിവാദ്യം ചെയ്ത് സിപിഐഎം

അസം, ഛത്തീസ്ഗഡ് , മണിപ്പൂർ, ത്രിപുര, ബംഗാൾ എന്നിവിടങ്ങളിൽ പോളിംഗ് 70 ശതമാനത്തിന് മുകളിലാണ്. കുറഞ്ഞ പോളിംഗ് രേഖപെടുത്തിയത് ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും ബീഹാറിലുമാണ് . 55 ശതമാനത്തിന് താഴെയാണ് പോളിങ്. രണ്ടാംഘട്ടത്തോടെ രാജസ്ഥാൻ,കേരളം, മണിപ്പൂർ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായി. 77% പിന്നിട്ട മണിപ്പൂരിൽ രണ്ടാംഘട്ടത്തിലും അക്രമ സംഭവം ഉണ്ടായി.

Also Read: ലോക്‌സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

ഇംഫാലിൽ മെയ്തേയ് കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. കുടിവെള്ള പ്രശ്നം ഉയർത്തിക്കാട്ടി ഉത്തർപ്രദേശിലെ ശിക്കാർപൂർ ജില്ലയിലെ ഒരു ബൂത്തിൽ ആരും വോട്ട് ചെയ്യാൻ എത്തിയില്ല. ആദ്യ ഘട്ടത്തിൽ പോളിങ് ശതമാനം കുറഞ്ഞത് ബി ജെ പിക്ക് ആശങ്കയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here