ലോക്സഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

ലോക്സഭ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ. കേരളമുൾപെടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങൾ നാളെ വിധിയെഴുതും. ആകെ 1210 സ്ഥാനാർത്ഥികൾ.കേരളത്തിലെ ആകെയുള്ള 20 മണ്ഡലങ്ങളിലക്കേും വോട്ടെടുപ്പ് നടക്കും. കർണാടകയിലെ 14 സീറ്റിലും രാജസ്ഥാനിലെ 13 സീറ്റിലും ഉത്തർപ്രദേശിലെയും മഹാരാഷ്ട്രയിലെയും 8 വീതം മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും. ഔട്ടർ മണിപ്പൂരിലെ ബാക്കിയുള്ള മണ്ഡലങ്ങളിലേക്കും നാളെയാണ് വോട്ടെടുപ്പ്.

Also Read: ആന്‍റോ ആന്‍റണിക്ക് വോട്ടുചെയ്യുന്നവരെ സമ്മതിക്കണം’ ; പാർലമെന്‍റിന്‍റെ നിലവാരമുയര്‍ത്താന്‍ ഐസക് വേണം, ബ്രിട്ടാസിന്‍റെ പ്രകടനം കാണുന്നില്ലേയെന്ന് ഹരീഷ് വാസുദേവന്‍

രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന എൺപത്തിയെട്ട് മണ്ഡലങ്ങളിൽ 2019ൽ എൻഡിഎ 63 സീറ്റിലും ഇന്ത്യ സഖ്യം 25 സീറ്റിലുമായിരുന്നു വിജയിച്ചത്. ആദ്യ ഘട്ടത്തിൻ 65.5 ശതമാനമായിരുന്നു പോളിങ്. പോളിങ് ശതമാനം ഉയർത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനും പാർട്ടികളും നടത്തിയ പ്രചരണ പ്രവർത്തനങ്ങൾ എത്രത്തോളു ഫലം കാണുമെന്ന് ഇന്നറിയാം. രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പ്രമുഖർ നാളെ ജനവിധി തേടുന്നുണ്ട്.

Also Read: ‘പ്രസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് നിലപാട് നേരത്തേ അറിയിച്ചു’; അതിന് വിരുദ്ധമായി തന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് എപി അബൂബക്കർ മുസ്‌ലിയാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk