ആറാം ഘട്ട വോട്ടെടുപ്പ്; 58 മണ്ഡലങ്ങൾ ഇന്ന് ജനവിധി തേടും

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 6 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശത്തുമായി 58 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുക. ഹരിയാനയയിലെ 10 ഉം ദില്ലിയിലെ ഏഴ് മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് പൂർത്തിയാകും. ഇന്ത്യ സഖ്യം ഒരുമിച്ച് മത്സരിക്കുന്ന ദില്ലിയിൽ കടുത്ത മത്സരമാണ് ബി ജെ പി നേരിടുന്നത്. ഹരിയാനയിൽ കർഷക രോഷവും ഭരണ വിരുദ്ധ വികാരവും പ്രകടമാണ്.

Also Read: കൊല്ലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കനാലില്‍ കക്ക വാരാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ഉത്തർപ്രദേശിലെ 14 സീറ്റിലും, ബംഗാളിലെയും ബീഹാറിലെയും 8 സീറ്റിലും ഒഡിഷയിലെ 6 , ജാർഖണ്ഡില 4 മണ്ഡലങ്ങളിലും ജമ്മു കാശ്മീനരിലെ ഒരു സീറ്റിലേക്കും വോട്ടെടുപ്പ് നടക്കും. മനേക ഗാന്ധി, മെഹബൂബ മുഫ്തി, മനോഹർലാൽ ഘട്ടർ, ധർമ്മേന്ദ്ര പ്രധാൻ തുടങ്ങി 889 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

Also Read: ‘പഠനം മാത്രം പോര, പഠിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുകയും വേണം’ പത്താം ക്ലാസുകാരിയെ അഭിനന്ദിച്ച് മന്ത്രി വി എൻ വാസവൻ

ആറാംഘട്ട തിരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണത്തെ മികച്ച നേട്ടം നിലനിര്‍ത്താമെന്ന് വിചാരിക്കുന്ന ബി ജെ പിക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. ബി ജെ പിക്ക് ഭൂരിപക്ഷം നഷ്ടമാകുമെന്ന സൂചനകൾ ശക്തമാണ്. അതേ സമയം ഉറച്ച വിജയ പ്രതീക്ഷയോടെയാണ് ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പിനിറങ്ങുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് പുറമേ ഒഡീഷയിലെ 45 നിയമസഭ സീറ്റുകളിലും വോട്ടെടുപ്പ് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News