ലോക്‌സഭ സുരക്ഷാ വീഴ്ച: പ്രതികളെല്ലാം പിടിയില്‍; ഭീകര വിരുദ്ധ സ്‌ക്വാഡെത്തി

പാര്‍ലമെന്റ് ആക്രമണ ദിനത്തിന്റെ 22ാം വാര്‍ഷികത്തില്‍ ലോക്‌സഭയില്‍ നടന്ന സുരക്ഷാ വീഴ്ചയില്‍ പ്രതികളെയെല്ലാം പിടികൂടിയെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പ്രതികളെ ചോദ്യം ചെയ്യാന്‍ ദില്ലി പൊലീസിന്റെ ഭീകരവിരുദ്ധ യൂണിറ്റ് പ്രത്യേക സെല്‍ പാര്‍ലമെന്റിലെത്തി. പുറത്ത് പിടിയിലായവര്‍ക്ക് അകത്ത് കടന്നവരുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നതായും ദില്ലി പൊലീസ് വ്യക്തമാക്കി. അതേസമയം ലോക്‌സഭാ നടപടികള്‍ വീണ്ടും ആരംഭിച്ചു. പ്രതികളുടെ പക്കലുണ്ടായിരുന്ന മുഴുവന്‍ വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.

ALSO READ:ലോക്‌സഭയില്‍ സുരക്ഷാ വീഴ്ച; യുവതിയടക്കം നാലു പേര്‍ പിടിയില്‍, പാസ് നല്‍കിയത് ബിജെപി എംപി

സുരക്ഷ വീഴ്ചയില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി. അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും എന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്. അംഗങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നുവെന്നും സംഭവം പൊലീസ് പരിശോധിക്കുന്നെന്നും വിശദമായ അന്വേഷണം ഉണ്ടാവുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News