58 വയസ്സുകാരിയുടെ കണ്ണിൽ നിന്ന് കണ്ടെത്തിയത് 11 സെന്റീമീറ്റർ നീളമുള്ള ജീവനുള്ള വിര

58 വയസ്സുകാരിയുടെ കണ്ണിൽ നിന്ന് കണ്ടെത്തിയത് 11 സെന്റീമീറ്റർ നീളമുള്ള വിര. തിരുവനന്തപുരം കിംസിലാണ് സംഭവം. രണ്ട് ദിവസമായി രോഗിയുടെ വലതു കണ്ണിൽ വേദനയും വീക്കവും ചുവപ്പും അനുഭവപ്പെട്ടിരുന്നു. തുടർന്നാണ് കിംസ്‌ഹെൽത്തിലെ ഇഎൻടി വിഭാഗത്തിലെത്തുന്നത്. സിടി സ്‌കാനിൽ സൈനസ്സിലും കണ്ണിനു ചുറ്റും പഴുപ്പ് കെട്ടി കിടക്കുന്നതായി കണ്ടെത്തി. രോഗിയിൽ നടത്തിയ അൾട്രാ സൗണ്ട് സ്‌കാനിലാണ് കണ്ണിനുള്ളിൽ ജീവനുള്ള വിരയുടെ സാന്നിധ്യം കണ്ടെത്തിയത്. മൈക്രോസ്‌കോപ്പിക് പരിശോധനയിൽ ‘ഡയറോഫിലാരിയ’ എന്ന പേരിലറിയപ്പെടുന്ന നീളൻ വിരയാണെന്ന് സ്ഥിരീകരിച്ചു. 2 മണിക്കൂർ നീണ്ട എൻഡോസ്കോപ്പിയിലൂടെയാണ് വിരയെ നീക്കം ചെയ്തത്. ഇന്ത്യയിൽ വളരെ ചുരുക്കം കേസുകൾ മാത്രമേ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News