ബോറടിച്ചപ്പോള്‍ ഒരു ചെറിയ യാത്ര ! വെറും 350 കിലോമീറ്ററുകള്‍ താണ്ടി രാജവമ്പാല എത്തിയത് ദില്ലിയില്‍

ദില്ലിയിലെ ചാണക്യപുരിയില്‍ 10 അടിയോളം നീളമുള്ള രാജവെമ്പാലയെ കണ്ടെത്തി. കണ്ടെത്തിയ രാജവെമ്പാലയെ വനം വന്യജീവി വകുപ്പ് സംഘം സുരക്ഷിതമായി മാറ്റി. വെസ്റ്റ് വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ രാജേഷ് ടണ്ടന്റെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്.

ഉത്തരാഖണ്ഡില്‍ നിന്നായിരിക്കണം രാജവെമ്പാല ദില്ലിയിലെത്തിയതെന്നാണ് അധൃകൃതരുടെ നിഗമനം. നിര്‍മാണത്തിലിരിക്കുന്ന ഉത്തരാഖണ്ഡ് ഭവന് സമീപമാണ് ഉഗ്രവിഷമുള്ള രാജവെമ്പാലയെ കണ്ടെത്തിയത്. ഉത്തരാഖണ്ഡില്‍ നിന്ന് നിര്‍മാണ സാമഗ്രികള്‍ കയറ്റിയ വാഹനത്തില്‍ പാമ്പ് ദില്ലിയിലേക്ക് വന്നതാകാമെന്നാണ് അധികൃതര്‍ കരുതുന്നത്.

Also Read : ധോണിയോട് കടുത്ത ആരാധന, കാണണമെന്ന ആഗ്രഹവുമായി സൈക്കിൾ ചവിട്ടി എത്തിയത് 1200 കിലോമീറ്റർ

പാമ്പിനെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ ഉടന്‍ സ്ഥലത്തെത്തിയെന്നും പത്തടിയോളം നീളമുള്ള രാജവെമ്പാല മരത്തില്‍ കയറുകയായിരുന്നുവെന്നും വെസ്റ്റ് വൈല്‍ഡ് ലൈഫ് ഡിവിഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ രാജേഷ് ടണ്ടന്‍ പറഞ്ഞു.

അഗ്‌നിശമനസേനയുടെ ഹൈഡ്രോളിക് ഗോവണി ഉപയോഗിച്ചാണ് വന്യജീവി സംഘം പാമ്പിനെ പിടികൂടിയത്. ദില്ലിയില്‍ സ്വാഭാവിക ആവാസവ്യവസ്ഥയല്ലാത്തതിനാല്‍ പാമ്പിനെ ഉത്തരാഖണ്ഡിലെ രാജാജി നാഷണല്‍ പാര്‍ക്കില്‍ തുറന്നുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജവെമ്പാലയെ ഇപ്പോള്‍ വനംവകുപ്പിന്റെ രക്ഷാകേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News