അമ്പമ്പോ, ഇങ്ങനെയൊക്കെ നടക്കുമോ; ഒരു മാസത്തെ ഡിജിറ്റല്‍ അറസ്റ്റ്, തട്ടിയത് നാല് കോടി

digital-arrest

രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡിജിറ്റല്‍ അറസ്റ്റ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഐപിഎസ് ഓഫീസറായും മറ്റ് നിയമപാലകരായും ചമഞ്ഞ് 77കാരിയെ ഡിജിറ്റലായി അറസ്റ്റ് ചെയ്തത് ഒരു മാസമാണ്. 3.8 കോടി രൂപ തട്ടിയെടുക്കുകയും ചെയ്തു. ‘കള്ളപ്പണം വെളുപ്പിക്കല്‍ കേസി’ലാണ് യുവതിയെ ഒരു മാസത്തോളം ഡിജിറ്റല്‍ അറസ്റ്റില്‍ വെച്ചത്. ദക്ഷിണ മുംബൈയില്‍ വിരമിച്ച ഭര്‍ത്താവിനൊപ്പം താമസിക്കുന്ന വീട്ടമ്മയാണ് പരാതിക്കാരി.

ഒരു വാട്ട്സാപ്പ് കോളില്‍ നിന്നാണ് എല്ലാം ആരംഭിച്ചത്. തായ്‌വാനിലേക്ക് അയച്ച പാഴ്സലുമായി ബന്ധപ്പെട്ടാണ് യുവതിക്ക് വാട്ട്സ്ആപ്പ് കോള്‍ ലഭിച്ചത്. പാഴ്സലില്‍ നിന്ന് അഞ്ച് പാസ്പോര്‍ട്ടുകള്‍, ബാങ്ക് കാര്‍ഡ്, നാല് കിലോ വസ്ത്രങ്ങള്‍, എംഡിഎംഎ മയക്കുമരുന്ന് എന്നിവ പിടിച്ചെടുത്തതായി വിളിച്ചയാള്‍ അവകാശപ്പെട്ടു. അജ്ഞാത നമ്പറില്‍ നിന്നുള്ള ഈ റാന്‍ഡം വാട്ട്സ്ആപ്പ് കോള്‍ സൈബര്‍ തട്ടിപ്പിന്റെ തുടക്കം മാത്രമായിരുന്നു.

Read Also: പൈസ ആരെങ്കിലും വെറുതെ തരുമോ; ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ അറിയിക്കേണ്ടത് ഏത് നമ്പറില്‍, എത്ര സമയത്തിനുള്ളില്‍

കോള്‍ ഒറിജിനലാണെന്ന് തോന്നിപ്പിക്കുന്നതിന്, സൈബര്‍ തട്ടിപ്പുകാരന്‍ യുവതിക്ക് ക്രൈംബ്രാഞ്ചിന്റെ സ്റ്റാമ്പ് പതിച്ച വ്യാജ നോട്ടീസും അയച്ചതായി മുംബൈ ക്രൈംബ്രാഞ്ച് പറഞ്ഞു. താന്‍ ആര്‍ക്കും പാഴ്സലൊന്നും അയച്ചിട്ടില്ലെന്ന് യുവതി പ്രതികരിച്ചപ്പോള്‍ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ കുറ്റകൃത്യത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും മുംബൈ പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കണമെന്നും വിളിച്ചയാള്‍ പറഞ്ഞു.

ഉടനെ വ്യാജ പൊലീസ് ഉദ്യോഗസ്ഥന് ഫോണ്‍ കോള്‍ ഉടന്‍ കൈമാറി. പൊലീസ് ഉദ്യോഗസ്ഥനോട് സംസാരിക്കാന്‍ സ്‌കൈപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെട്ടു. കോള്‍ വിച്ഛേദിക്കരുതെന്നും കേസിനെക്കുറിച്ച് ആരോടും പറയരുതെന്നും കര്‍ശനമായി ആവശ്യപ്പെട്ടു. ഇങ്ങനെ ഒരു മാസമാണ് ഡിജിറ്റല്‍ അറസ്റ്റില്‍ വെച്ചത്. പലപ്പോഴായി നാല് കോടിയോളം രൂപ തട്ടിയെടുക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News