‘ആ അഴിഞ്ഞുവീണ കേശഭാരം..’, ലോകത്തേറ്റവും നീളമുള്ള മുടിക്ക് ഗിന്നസ് ബുക്കിൽ ഇടം നേടി ഇന്ത്യൻ യുവതി

ലോകത്തേറ്റവും നീളമുള്ള മുടിക്ക് ഗിന്നസ് ബുക്കിൽ ഇടം നേടി ഇന്ത്യൻ യുവതി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ സ്മിത ശ്രീവാസ്തവയാണ് തന്റെ മുടിയുടെ പേരിൽ ലോകശ്രദ്ധയാർജ്ജിച്ചിരിക്കുന്നത്. സ്മിതയുടെ മുടിക്ക് ഏകദേശം 7 അടി 9 ഇഞ്ച് നീളമാണുള്ളത്, ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ നിന്നും മുടിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. 80 കളിലെ നീണ്ട മുടിയുള്ള നടിമാരെ കണ്ടാണ് സമിതി മുടി വളർത്താൻ തുടങ്ങിയത്.

ALSO READ: മുട്ടയുണ്ടോ വീട്ടിൽ, എങ്കിൽ ഞെട്ടിക്കാൻ ഇനി ‘മുട്ട കുഴലപ്പം’

“എനിക്ക് 14 വയസ്സ് മുതൽ, ഞാൻ ടിവിയിൽ ചിത്രങ്ങളും പാട്ടുകളും കാണുമായിരുന്നു. ജയ ഭാദുരി, രേഖ തുടങ്ങിയ 80കളിലെ നായികമാർക്ക് ശരിക്കും നല്ല നീളമുള്ള മുടിയുണ്ടായിരുന്നു. 80 കളിൽ, നീണ്ട മുടിയുള്ള അവരെ സിനിമകളിൽ കാണുമ്പോൾ, ഞാൻ ഇത്രയും നീളമുള്ള മുടി ഉണ്ടാകാൻ ഞാൻ ആഗ്രഹിച്ചിരുന്നു, അതിനുശേഷം എനിക്ക് മുടി വളർത്താൻ പ്രചോദനമായി. എന്റെ അമ്മയ്ക്കും സഹോദരിമാർക്കും പോലും മനോഹരമായ മുടി ഉണ്ടായിരുന്നു”, സ്മിത പറയുന്നു.

ALSO READ: കൈക്കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി; 26കാരി പിടിയില്‍

പ്രകൃതിദത്തമായ സാധനങ്ങൾ മാത്രമാണ് താനെന്റെ മുടിക്ക് വേണ്ടി ഉപയോഗിക്കുന്നതെന്നും സ്മിത പറയുന്നു. ഭർത്താവും മകനുമടങ്ങുന്ന കുടുംബത്തിനാകെ അഭിമാനമായി മാറിയിരിക്കുകയാണ് ഇപ്പോൾ സ്മിതയും സ്മിതയുടെ മുടിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News