ലോകത്തിലെ ഏറ്റവും നീളമുള്ള മുടി; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യക്കാരി

ഏറ്റവും നീളമുള്ള മുടിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി ഇന്ത്യക്കാരി. 46 കാരിയായ സ്മിത ശ്രീവാസ്തവയാണ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്, ഉത്തര്‍പ്രദേശ് സ്വദേശിയാണ്. മുടിയുടെ നീളം 7 അടി 9 ഇഞ്ച് നീളമുണ്ടെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഔദ്യോഗികമായി കണക്കാക്കി.

Also Read: അസ്വസ്ഥതയല്ല, വാത്സല്യം; കണ്ണിൽ കൈതട്ടിയതിൽ ജിന്റോയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

മുടിയോടുള്ള ഇഷ്ടം കൊണ്ട് മാത്രം മുടി നീട്ടി വളര്‍ത്താന്‍ തുടങ്ങിയതാണ്, ഇപ്പോഴിത് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായി മാറിയെന്നും സ്മിത പറയുന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം, സ്മിത സാധാരണയായി ആഴ്ചയില്‍ രണ്ട് തവണ മാത്രമാണ് മുടി കഴുകുന്നത്. കഴുകല്‍, ഉണക്കല്‍, സ്‌റ്റൈലിംഗ് എന്നിവ ഉള്‍പ്പെടെയുള്ള മുടിയുടെ പരിചരണത്തിനായി ഓരോ തവണയും 3 മണിക്കൂര്‍ വരെയാണ് ഇവര്‍ ചെലവഴിക്കാറ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here