നടന്‍ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

നടന്‍ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിലാണ് നോട്ടീസ് പുറത്തിറക്കിയത്. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നോട്ടീസ് നല്‍കി. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കണമെന്നും നിര്‍ദേശം നല്‍കി.

ALSO READ:പ്രിയപ്പെട്ട അർജുൻ…., സഹോദരാ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ; മോഹൻലാൽ

അതേസമയം ബലാത്സസംഗക്കേസില്‍ നടന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് നീക്കം. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയില്‍ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈനായാണ് രഞ്ജിത റോത്തഗി വഴി സിദ്ദിഖ് ഹര്‍ജി നല്‍കിയത്. സിദ്ദിഖ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുമെന്നത് വ്യക്തമായതോടെ അതിജീവിത കോടതിയില്‍ തടസഹര്‍ജി നല്‍കി. സംസ്ഥാന സര്‍ക്കാരും തടസഹര്‍ജി സമര്‍പ്പിച്ചു.

ALSO READ:‘മനാഫ്, താങ്കളൊക്കെ ഉള്ളതുകൊണ്ടാണ് ഭൂമി അതിൻ്റെ അച്ചുതണ്ടിൽ നിന്ന് പിണങ്ങി തെറിച്ചു പോകാതിരിക്കുന്നത്’; റഫീക്ക് അഹമ്മദ്

തിരക്കിട്ട നീക്കങ്ങളാണ് സിദ്ദിഖ് നടത്തുന്നത്. മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി വിധി വന്നതിനു പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാന്‍ സിദ്ദിഖ് നീക്കം ആരംഭിച്ചിരുന്നു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുമായി സിദ്ദിഖിന്റെ അഭിഭാഷകര്‍ സംസാരിച്ചിരുന്നുവെന്നാണ് വിവരം. അറസ്റ്റ് ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് സിദ്ദിഖ് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News