തൃശൂരിലെ ധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പ്; ജീവനക്കാരിക്കും ബന്ധുക്കൾക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ്

തൃശൂരിലെ ധനകാര്യ സ്ഥാപനത്തിൽനിന്ന് 20 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ ജീവനക്കാരിക്കും ബന്ധുക്കൾക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ്. അസിസ്റ്റന്റ് ജനറൽ മാനേജറായ കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യമോഹൻ (40) ആണ് വൻ തട്ടിപ്പ് നടത്തി കടന്നത്. ജൂലൈ 23-ന് സ്ഥാപനത്തിലെ ഉയർന്ന ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഓൺലൈൻ റമ്മി കളിക്കുന്നതിന് ഉൾപ്പെടെ പണം ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തി. ബന്ധുക്കളുടെ പേരിൽ അഞ്ചോളം വ്യാജ അക്കൗണ്ടുകളിലേക്കായി 8000 തവണ പണം കൈമാറ്റം നടത്തിയതായും കണ്ടെത്തൽ.

Also Read; വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി കോടിക്കണക്കിന് രൂപ തട്ടി; തൃശൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ യുവതി കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News