പ്രമുഖ സംവിധായകൻ റാം ഗോപാൽ വർമയെക്കെതിരെ പൊലീസ് ലുക്ക് ഔട്ട് പുറപ്പെടുവിച്ചു. പ്രൊമോഷന്റെ ഭാഗമായി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനും കുടുംബത്തിനുമെതിരെ അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ച സംഭവത്തിലാണ് പൊലീസ് നടപടി.
അതേസമയം ചോദ്യത്തെ ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി സമൻസ് അയച്ചതിന് പിന്നാലെ തിങ്കളാഴ്ച മുതൽ റാം ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതോടെ അദ്ദേഹത്തെ കണ്ടെത്തനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
റാമിന്റെ ഹൈദരാബാദിലെ വീട് പൊലീസ് വളഞ്ഞതായാണ് മാധ്യമ റിപ്പോർട്ടുകൾ.
ALSO READ; കോഴയില്‍ കുടുങ്ങി അദാനി ഗ്രൂപ്പ്; കെനിയക്കും ബംഗ്ലാദേശിനും പിന്നാലെ ഫ്രാന്‍സിലും തിരിച്ചടി
പുതിയ ചിത്രം ‘വ്യൂഹ’ത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് റാം ഗോപാൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മകന്‍ നാരാ ലോകേഷ്, മരുമകള്‍ ബ്രഹ്‌മണി എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം പങ്കുവെച്ചത്. ഇതിന് പിന്നാലെ വലിയ വിമർശനമാണ് ഉയർന്നത്. പിന്നീട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഐടി ആക്ട് പ്രകാരമാണ് അദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here