വയനാട് ആദിവാസി മധ്യവയ്കനെ കാറില്‍ വലിച്ചിഴച്ച സംഭവം; പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

വയനാട് കൂടല്‍ക്കടവില്‍ ആദിവാസി മദ്ധ്യവയസ്‌കനെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ താഴെപുനത്തില്‍ ടി പി നബീല്‍ കമര്‍, കുന്നുമ്മല്‍ കെ വിഷ്ണു എന്നീ പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. അതേസമയം സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വധശ്രമത്തിന് പുറമേ പട്ടിവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ വകുപ്പുകളാണ് ചുമത്തിയത്.

ALSO READ: എന്‍സിപിക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും, ഞാന്‍ രാജിവച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്ന പോലെയാകും’: മന്ത്രി എ കെ ശശീന്ദ്രന്‍

ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന എസ് എം എസ് വിഭാഗമാണ് കേസ് അന്വേഷിക്കുക.സംഭവത്തില്‍ രണ്ട് പ്രതികളെ ഇന്നലെ മാനന്തവാടിയിലെ എസ്സി/എസ്ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം വിചാരണ ചെയ്യുന്ന പ്രത്യേക കോടതി റിമാന്റ് ചെയ്തിരുന്നു.

ALSO READ: ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് റഷ്യൻ ആണവ സംരക്ഷണ സേനാ തലവൻ കൊല്ലപ്പെട്ടു

പച്ചിലക്കാട് കക്കാറക്കല്‍ അഭിറാം കെ സുജിത്,പുത്തന്‍പീടികയില്‍ മുഹമ്മദ് അര്‍ഷിദ് എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. കൂടല്‍ക്കടവ് ചെമ്മാട് ഊരിലെ മാതനാണ് ആക്രമിക്കപ്പെട്ടത് .സഞ്ചാരികള്‍ തമ്മിലുള്ള സംഘര്‍ഷം തടയാനെത്തിയ മാതനെ സംഘം ചേര്‍ന്ന് ആക്രമിക്കുകായിരുന്നു. കൈ കാറിന്റെ ഡോറില്‍ കുടുങ്ങിയ നിലയില്‍ അദ്ദേഹത്തെ വലിച്ചിഴക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News