യൂട്യൂബർ മണവാളനെതിരെ ലുക്ക് ഔട്ട് നോട്ടീസ്.മുഹമ്മദ് ഷഹീൻ ഷാ എന്ന പേരിലുള്ള മണവാളൻ യൂട്യൂബർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആണ് പൊലീസ് നടപടി.
ഏപ്രിൽ 19നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോര്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിക്കുകയായിരുന്നു.
ALSO READ; പമ്പാ സംഗമം വീണ്ടും; ജനുവരി 12ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും
ഈ സംഭവത്തിലാമ് പൊലീസ് ഇപ്പോൾ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. തൃശ്ശൂർ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.പ്രതികൾ നാളിതുവരെ ഒളിവിൽ ആണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ENGLISH NEWS SUMMARY: Look-out notice released against YouTuber Manavalan. A look-out notice has been issued against YouTuber by the name of Muhammad Shaheen Shah. The police action is in the case of trying to kill college students by car.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here