ലൈംഗിക പീഡന കേസിൽ എംപിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പ്രത്യേക അന്വേഷണ സംഘം. അന്വേഷണ സംഘത്തിന് മുന്നില്‍ ഇതുവരെയും ഹാജരാകാത്ത സാഹചര്യത്തിലാണിത്. സംഭവം വിവാദമായതോടെ പ്രജ്വല്‍ ജര്‍മനിയിലേക്ക് മുങ്ങിയിരുന്നു.
ALSO READ: കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് മാറ്റിവെച്ചു
വിവാദത്തെ തുടര്‍ന്ന് പ്രജ്വല്‍ രേവണ്ണയെ അന്വേഷണം കഴിയും വരെ ജെ.ഡി.എസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും അല്ലാത്ത പക്ഷം അറസ്റ്റിലേക്ക് കടക്കുമെന്നും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു.
അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ താൻ ഇപ്പോള്‍ ബംഗ്ളൂരിൽ ഇല്ലെന്ന് പ്രജ്വല്‍ രേവണ്ണ എക്സിലൂടെ അറിയിച്ചിരുന്നു. അഭിഭാഷകന്‍ മുഖേന ബെംഗളൂരു സി.ഐ.ഡി.യുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അഭിഭാഷകന്‍ മുഖേന അന്വേഷണ സംഘത്തിന് കത്ത് കൈമാറി എന്നും പ്രജ്വൽ രേവണ്ണ എക്സിലൂടെ പങ്കുവെച്ചിരുന്നു.
കത്തിന്റെ പകര്‍പ്പും പങ്കുവെച്ചു. ബെംഗളൂരുവിന് പുറത്ത് യാത്രയിലാണെന്നാണ് അന്വേഷണസംഘത്തിന് കൈമാറിയ കത്തില്‍ പ്രജ്വല്‍ രേവണ്ണ പറഞ്ഞത്. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഏഴുദിവസം കൂടി സാവകാശം വേണമെന്നും പ്രജ്വൽ അറിയിചെങ്കിലും ഇതിനിടെ ആണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here