ടയർ കമ്പനികളുടെ കൊള്ള; വ്യക്തമായ ഉത്തരം നൽകാതെ കേന്ദ്ര സർക്കാർ, റബ്ബർ കർഷകരോടുള്ള വഞ്ചനയെന്ന് എ എ റഹീം എംപി

AA RAHIM M P

ടയർ വ്യവസായ രംഗത്തെ കുത്തകകമ്പനികൾ ടയർ ഉൽപ്പന്നങ്ങളുടെ വില പരസ്പരധാരണയോടെ വർദ്ധിപ്പിക്കുന്ന പ്രവണതയാണ് നിലവിലുള്ളത്. 2014 ൽ കോമ്പേറ്റീഷൻ കമ്മീഷൻ ഈ പ്രവണതയ്ക്കെതിരെ (കാർട്ടലൈസേഷൻ) നടപടിയെടുത്ത് എം ആർ എഫ്, സി ഇ എ ടി, ജെ കെ ടയർസ് അടക്കമുള്ള കമ്പനികൾക്ക് ഭീമമായ തുക പിഴയായി ഈടാക്കിയിരുന്നു.

എന്നാൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇത്തരം കാർട്ടലൈസേഷൻ പ്രവണതകൾ തടയാൻ നടപടിയെടുത്തിരുന്നോയെന്ന എ എ റഹീം എം പിയുടെ ചോദ്യത്തിൽ നിന്നും വഴുതിമാറുകയാണ് കേന്ദ്ര സർക്കാർ.

Also read: പാര്‍ലമെന്റ് നടപടികളുമായി മുന്നോട്ടുപോകാന്‍ ബിജെപി ആഗ്രഹിക്കുന്നില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

വിദേശരാജ്യങ്ങളിൽ നിന്നും ചെറിയ വിലയ്ക്ക് റബ്ബർ ഇറക്കുമതി ചെയ്യുകയും ഉയർന്ന നിരക്കിൽ റബ്ബർ ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ വിൽക്കുകയും ചെയ്യുന്ന കൊള്ളയാണ് ഈ കുത്തക കമ്പനികൾ നടത്തി വരുന്നത്. ഇവരുടെ താൽപര്യം സംരക്ഷിക്കാനാണ് കേന്ദ്രസർക്കാർ വിദേശത്തുനിന്നും വൻതോതിൽ റബ്ബർ ഇറക്കുമതി ചെയ്യാൻ അനുമതി നൽകുന്നത്. അസംസ്കൃത റബ്ബറിന്റെ വില വൻതോതിൽ ഇടിയാനുള്ള പ്രധാന കാരണവും ഇതാണ്.

കർഷകരെ വഞ്ചിക്കുകയും വിപണിയിൽ ഉപഭോക്താക്കളെ കൊള്ളയടിക്കുകയും ചെയ്യുന്ന കാട്ടുനീതിയാണിത്. അസംസ്കൃത റബ്ബറിന് വില കുറയുമ്പോഴും ഉൽപന്നങ്ങൾക്ക് വില കൂടുന്നതിനെതിരെ സർക്കാർ നടപടിയെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന്, റബ്ബർ വിലയിൽ സർക്കാരിന് പങ്കില്ല എന്ന ഉത്തരമാണ് കേന്ദ്ര മന്ത്രി ഹർഷ് മൽഹോത്ര നൽകിയത്.

Also read: ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപ; ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകി കേന്ദ്ര ധനസഹമന്ത്രി

കുത്തക മുതലാളിമാരോടുള്ള കേന്ദ്ര സർക്കാരിൻ്റെ പ്രീണനമാണ് ഇതിലൂടെ വ്യക്തമാവുന്നത്. റബ്ബർ കർഷകരോടും ടയർ ഉപഭോക്താക്കളോടുമുള്ള ഈ വഞ്ചന ഉടൻ അവസാനിപ്പിക്കണമെന്നും വ്യവസായ രംഗത്തെ കാർട്ടലൈസേഷനേതിരെ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും എ എ റഹീം എം പി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News