‘കിടങ്ങൂരിൽ ബി ജെ പി പിന്തുണയിൽ യു ഡി എഫ് ഭരണം പിടിച്ചത് നെറികേട്’, പുതുപ്പള്ളിക്കുള്ള റിഹേഴ്സലെന്ന് എൽ ഡി എഫ് ജില്ലാ കൺവീനർ

കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ 3 അംഗങ്ങൾ മാത്രമുള്ള യു ഡി എഫ് 5 അംഗ ബി ജെ പി പിന്തുണയോടെ പഞ്ചായത്ത് ഭരണം പിടിച്ചത് രാഷ്ട്രീയ നെറികേടാണെന്ന് എൽ ഡി എഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. പുതുപ്പള്ളി തെരഞ്ഞെടുപ്പിനു മുമ്പുള്ള യു ഡി എഫ് റിഹേഷ്സലാണിതെന്നും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലും കടുത്തുരുത്തിയില്ലം നടന്നതിൻ്റെ തനി ആവർത്ത തമാണിതെന്നും ലോപ്പസ് മാത്യു പറഞ്ഞു.

ALSO READ: കിടങ്ങൂരിൽ കെട്ടിപ്പിടിച്ച് ബി ജെ പിയും കോൺഗ്രസും: പഞ്ചായത്ത് ഭരണം യു ഡി എഫിന്

ഇന്ന് പുതുപ്പള്ളിയിൽ എത്തുന്ന യു ഡി എഫ് നേതൃത്വം കിടങ്ങൂർ ബി ജെ പി സഖ്യത്തിൻ്റെ രാഷ്ട്രീയം വിശദീകരിക്കുവാൻ തയ്യാറാവണമെന്ന് പ്രൊഫ. ലോപ്പസ് ആവശ്യപ്പെട്ടു. 15 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ 7 അംഗങ്ങളാണ് എൽ ഡി എഫിനുള്ളതെന്നും പുറത്ത് ബി ജെ പിക്കെതിരെ പ്രസംഗിക്കുകയും ഉൾപ്പാർട്ടി സഖ്യത്തിൽ ഏർപ്പെടുകയുമാണ് യു ഡി എഫ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ജീപ്പിന്റെ ഡോറടച്ചു; ആൺസുഹൃത്തിനെ പിടികൂടിയ പൊലീസിനു നേരേ പെൺകുട്ടിയുടെ അതിക്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News