പാലക്കാട്- തൃശൂര്‍ ദേശീയപാതയില്‍ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം

ദേശീയപാത 544ല്‍ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം. പാലക്കാട് -തൃശൂര്‍ ദേശീയപാതയില്‍ കുഴല്‍മന്ദം ചിതലിയില്‍ വെച്ച് ലോറിയും ബസും കൂട്ടിയിടിച്ചായിരന്നു അപകടം. ബാംഗ്ലൂരില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസുമായാണ് ലോറി കൂട്ടിയിടിച്ചത്.

ALSO READ:സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

അപകടത്തില്‍ തമിഴ്നാട്ടില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറി തലകീഴായി മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം.

ALSO READ:സംസ്ഥാനത്താകെ 115 ദുരിതാശ്വാസ ക്യാമ്പുകൾ; അടുത്ത മൂന്ന് മണിക്കൂറിൽ മിതമായ മഴയ്ക്ക് സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News