കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചു

കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. കണിച്ചാര്‍ സ്വദേശി ജിന്റോ ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. മോഷണശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. കണ്ണൂര്‍ എസ്പി ഓഫീസിനും ക്രൈംബ്രാഞ്ച് ഓഫീസിനും സമീപത്തുവെച്ചാണ് സംഭവം.

also read; ഫെയ്സ്ബൂക്കിലൂടെ പരിചയപ്പെട്ടു, വിവാഹ വാഗ്ദാനം നൽകി പീഡനം, ഗർഭിണിയാക്കിയ യുവതിയെ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചു; അറസ്റ്റ്

നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവറായിരുന്ന ജിന്റോയുടെ കാലിന് വെട്ടേൽക്കുകയും തുടര്‍ന്ന് ഓടിയ ജിന്റോ റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. രണ്ടുപേരാണ് ആക്രമിച്ചതെന്നാണ് വിവരം. പ്രതികളില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News