മദ്യപിച്ച് അപകടകരമാംവിധം വാഹനം ഓടിക്കാൻ ശ്രമിച്ച ലോറി ഡ്രൈവറെ നാട്ടുകാർ പിടികൂടി

മദ്യപിച്ച് അപകടകരമാംവിധം വാഹനം ഓടിക്കാൻ ശ്രമിച്ച ലോറി ഡ്രൈവറെ നാട്ടുകാർ പിടികൂടി. തമിഴ്നാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ചരക്ക്ലോറിയുടെ ഡ്രൈവറേയാണ് നാട്ടുകാർ തടഞ്ഞത്. പാലക്കാട് കല്ലടിക്കോട് മാപ്പിള സ്ക്കൂളിന് സമീപത്ത് വെച്ചാണ് സംഭവം. കൊഴിഞ്ഞാമ്പാറ സ്വദേശി ബാലമുരുകനേയാണ് മദ്യപിച്ച് വാഹനമോടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടിയത്. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

also read; പാക്കറ്റില്‍ ഒരു ബിസ്‌കറ്റ് കുറവ്; കമ്പനി ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News