കണ്ണൂർ മാക്കൂട്ടം ചുരത്തിൽ കണ്ടെയിനർ ലോറി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ പുരുക്കേറ്റയാൾ മരണപ്പെട്ടു. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. വിരാജ് പേട്ട ഭാഗത്തുനിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ജാർഖണ്ഡ് സ്വദേശി ബുദ്ധ റാം ആണ് മരിച്ചത്.
Also Read: നൈജീരിയയിൽ ബോട്ടപകടം; ഇതുവരെ റിപ്പോർട്ട് ചെയ്തത് 27 മരണം
അതേസമയം, ചേർത്തലയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ചേർത്തല നെടുമ്പ്രക്കാട് വാഹനാപകടത്തിൻ രണ്ട് യുവാക്കൾ മരിച്ചു. പുതുവൽ നികർത്തിൽ പരേതനായ രമേശന്‍റെ മകൻ നവീൻ എന്ന അമ്പാടി (24), സാന്ദ്ര നിവാസിൽ വിജയപ്പന്‍റെ മകൻ ശ്രീഹരി (24) എന്നിവരാണ് മരിച്ചത്. കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ചേർത്തല ബോയ്സ് ഹൈസ്കൂളിന് സമീപത്ത് പുലർച്ചെയായിരുന്നു അപകടം നടന്നത്.
News Summary: A man died in an accident where a container lorry overturned at Kannur Makootam Pass. Five people were injured in the accident.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here