ടിപ്പർ ലോറി ഉടമയ്ക്ക് നേരെ മുൻ ഡ്രൈവറുടെ നേതൃത്വത്തിൽ ആക്രമണം; വെട്ടി പരിക്കേൽപ്പിച്ചു

ടിപ്പർ ലോറി ഉടമയെ മുൻ ഡ്രൈവറുടെ നേതൃത്വത്തിൽ വെട്ടി പരിക്കേൽപ്പിച്ചു. കാട്ടാക്കട കിഴമച്ചൽ സ്വദേശി ഉത്തമനാണ്‌ വെട്ടേറ്റത്. ഇയാളെ കാട്ടാക്കട സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുന്നാവൂർ സ്വദേശി നിതിൻ എന്ന് വിളിക്കുന്ന ശ്രീക്കുട്ടനെ കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് അക്രമം നടത്തിയത്.

Also Read; ‘ലൈംഗികാതിക്ഷേപം നടത്തുന്ന കോൺഗ്രസുകാർ ഒന്നല്ല ഒരായിരം ഉണ്ട്’, ഉമ തോമസിനും കെ കെ രമയ്ക്കും മുൻപിൽ തെളിവുകൾ നിരത്തി ഫേസ്ബുക് പോസ്റ്റ്

രണ്ടു മാസം മുമ്പ് വരെ ഉത്തമൻ്റെ ഡ്രൈവർ ആയിരുന്നു ശ്രീക്കുട്ടൻ എന്നാൽ സാമ്പത്തിക തിരിമറികൾ നടത്തിയതിൻ്റെ പേരിൽ ശ്രീക്കുട്ടനെ പിരിച്ചു വിട്ടു. വിവിധ സ്ഥലങ്ങളിൽ കൊടുക്കാനായി ഉത്തമൻ നൽകിയ പൈസ കൊടുക്കാതെ പണം തിരിമറി നടത്തിയതാണ് തർക്കത്തിനിടയാക്കിയത്. ജോലിയിൽ തിരികെ പ്രവേശിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിട്ടും ഉത്തമൻ കൂട്ടാക്കിയില്ല. ഇതാണ് ഇന്നുണ്ടായ അക്രമത്തിന് കാരണം.

Also Read; ‘പാലക്കാടിനെ അവഗണിച്ചു, കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ നിലപാടില്ല’, കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News