‘അങ്കോളയിൽ അപകടത്തിൽപെട്ട അർജുനായി മുഖ്യമന്ത്രിയടക്കമുള്ളവർ ഇടപെടുന്നത് സ്വാധീനം കൊണ്ടല്ല മണ്ണിനടിയിൽ മലയാളിയുടെ ജീവനായത് കൊണ്ടാണ്’: ലോറി ഉടമ മനാഫ്

അങ്കോളയിൽ അപകടത്തിൽപെട്ട അർജുനായി മുഖ്യമന്ത്രിയടക്കമുള്ളവർ ഇടപെടുന്നത് സ്വാധീനം കൊണ്ടല്ല മണ്ണിനടിയിൽ മലയാളിയുടെ ജീവനായത് കൊണ്ടാണ്’ എന്ന് ലോറി ഉടമ മനാഫ്.കേരളത്തിൽ അപകടം നടക്കുമ്പോൾ എല്ലാവർക്കും കൊടുക്കുന്നത് ഒരേ പരിഗണയാണ്. ജീവന്റെ വിലയാണ് കൊടുക്കുന്നു,അതിൽ മതമൊന്നുമില്ല എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം ഒരു സാധാരണക്കാരന് വേണ്ടി വിളിക്കുന്നത്, അത് സ്വാധീനം കൊണ്ടല്ല , മണ്ണിനിടയിൽ കിടക്കുന്നത് മലയാളിയുടെ ജീവനായത് കൊണ്ടാണ് എന്നും മനാഫ് പറഞ്ഞു .

ALSO READ:‘ജസ്‌ഫർ ഹാപ്പിയാണ് മമ്മൂക്കയും’, ആരാധകൻ ഡിസൈൻ ചെയ്‌ത വസ്ത്രത്തിലെത്തി മെഗാസ്റ്റാർ; കയ്യടികളുമായി സോഷ്യൽ മീഡിയ

ഉദ്യോഗസ്ഥർ തമ്മിലുള്ള ഈഗോ ക്ലാഷ് ഇവിടെയുണ്ട്. കേരളത്തിൽ അതില്ല . കേരളത്തിൽ ആയിരുന്നെങ്കിൽ അർജുനെ എപ്പോഴേ രക്ഷപെടുത്തായേനെ എന്നും മനാഫ് പറഞ്ഞു.മാധ്യമ പ്രവർത്തകർ ഇവിടേക്ക് വന്നത് തന്നെ ഇവർക്ക് ദേഷ്യമാണ്. കൂടുതൽ സംവിധാനങ്ങൾ കൊണ്ടുവന്ന് പ്രൊഫെഷണലായി രക്ഷാപ്രവർത്തനം നടത്തണണമെന്നും മനാഫ് ചൂണ്ടിക്കാട്ടി.

ALSO READ: കോട്ടയത്ത് കന്യാസ്ത്രീ ആത്മഹത്യ ചെയ്ത നിലയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News