അര്‍ജുനെ കാണാതായി 71 -ാം ദിവസം ലോറിയും മൃതദേഹവും തെരച്ചില്‍ സംഘം കണ്ടെടുത്തപ്പോള്‍ സങ്കടമടക്കാനാകാതെ നിന്ന അര്‍ജുന്റെ ലോറി ഉടമ മനാഫിന്റെ മുഖം നമുക്ക് മറക്കാന്‍ കഴിയില്ല. ഏത് വലിയ തടസമുണ്ടായാലും അര്‍ജുനെ വീട്ടിലേക്കെത്തിക്കുമെന്ന് അവന്റെ അച്ഛന് താന്‍ വാക്കുകൊടുത്തിരുന്നുവെന്നും അതിപ്പോള്‍ പാലിക്കാനായെന്നുമായിരുന്നു തൊണ്ടയിടറി മനാഫ് മാധ്യമങ്ങളോട് പറഞ്ഞത്.
അര്‍ജുന് വേണ്ടി ഷിരൂരില്‍ തനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ആത്മാര്‍ത്ഥതയോടെ ചെയ്തിട്ടും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും മറ്റുചിലരും തനിക്കെതിരെ മാറിയെന്ന് ദുഃഖത്തോടെ പറയുകയാണ് മനാഫ്. അര്‍ജുനെ കണ്ടെത്തേണ്ടത് എന്റെ ആവശ്യമായിരുന്നുവെന്ന് മനാഫ് പറയുന്നു.
എന്നാല്‍ ഒരുഘട്ടത്തില്‍ എല്ലാവരും തന്നെ വെറുത്തു. അല്‍ ഖ്വയ്ദ ഭീകരനേക്കാള്‍ വലിയ ഭീകരനായി ഞാന്‍ മാറിയെന്നും മനാഫ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. എനിക്ക് വണ്ടിയും തടിയുമൊന്നും വേണ്ട, അര്‍ജുനെ മാത്രം മതിയെന്നാണ് ആദ്യം മുതല്‍ പറഞ്ഞിരുന്നത്.
Also Read : അർജുനായുള്ള തിരച്ചിലിന് കേരളത്തിന്റെ ഇടപെടൽ ഊർജ്ജം പകർന്നു; വി വസീഫ്
ലോറിയുടെ ഇന്‍ഷുറന്‍സ് കിട്ടാനാണ് താന്‍ തെരച്ചില്‍ തുടരുന്നത് എന്നൊക്കെയായിരുന്നു തനിക്കെതിരെ വന്ന ചില ആക്ഷേപങ്ങള്‍. എന്നാല്‍ എനിക്ക് ഇന്‍ഷുറന്‍ സിക്കാന്‍ വണ്ടി തിരികെ ലഭിക്കണം എന്നൊന്നുമില്ല. എന്നിട്ടും ഞാന്‍ കാത്തിരുന്നത് എന്റെ അര്‍ജുന് വേണ്ടി ആയിരുന്നെന്നും മനാഫ് പറഞ്ഞു.
ഒരുപക്ഷേ തെരച്ചിലില്‍ അര്‍ജുന്റെ മൃതദേഹമെങ്കിലും കണ്ടെത്തിയിരുന്നില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ ഒരു കുറ്റവാളിയെപ്പോലെ ജീവിക്കേണ്ടി വരുമായിരുന്നു. എല്ലാവരും തന്നോട് ഒരു കുറ്റവാളിയോടെന്നപോലെ പെരുമാറുമായിരുന്നു.ജീവിതത്തില്‍ ഒരിക്കലും സമാധാനം പോലും കിട്ടുകയില്ലാിരുന്നുവെന്നും മനാഫ് വിഷമത്തോടെ പറഞ്ഞു.
അര്‍ജുന്റെ അച്ഛന് ഞാനൊരു വാക്ക് കൊടുത്തിരുന്നു. അവനെ കൂട്ടിയെ ഞാന്‍ വരുവെന്ന്, അത് പാലിച്ചു കാണിച്ചുകൊടുത്തല്ലോ. എന്ത് സംഭവിച്ചാലും അര്‍ജുനെ വീട്ടിലെത്തിക്കുമെന്ന് അവന് എന്റെ മേല്‍ ഒരു വിശ്വാസമുണ്ട്. അത് ഞാന്‍ പാലിച്ചു. ഇതിന് പിന്നില്‍ ഒരുപാട് പ്രയാസപ്പെട്ടു ഞാന്‍. പലരും പലതും പറഞ്ഞുവെന്നും മനാഫ് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here