കാട്ടുതീ നാശംവിതച്ച ലോസ് ഏഞ്ചല്‍സിലെ മേല്‍ക്കൂരകളിലും വാഹനങ്ങളിലും തെരുവുകളിലും തിളങ്ങുന്ന പിങ്ക് പൊടിയാണ് വ്യാപകമായി കാണുന്നത്. കാട്ടുതീയെ ചെറുക്കാന്‍ എയര്‍ ടാങ്കറുകള്‍ ഈ പദാര്‍ഥം ഇവിടെ വിതറുന്നത് തുടരുന്നുണ്ട്. തീ പടരുന്നത് തടയാന്‍ കഴിഞ്ഞയാഴ്ച ആയിരക്കണക്കിന് ഗാലണ്‍ പൊടി ഉപയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
പിങ്ക് ഫയര്‍ റിട്ടാര്‍ഡന്റ്
1960-കള്‍ മുതല്‍ യുഎസിലുടനീളം വ്യാപകമായി ഉപയോഗിക്കുന്ന ഫയര്‍ റിട്ടാര്‍ഡന്റ് ആയ ഫോസ്-ചെക്ക് ആണ് ഈ പദാര്‍ഥം. പെരിമീറ്റര്‍ സൊല്യൂഷന്‍സ് എന്ന കമ്പനി നിര്‍മിച്ച ഇത്, ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫയര്‍ റിട്ടാര്‍ഡന്റാണ്. ഫോസ്-ചെക്കില്‍ ചേര്‍ത്ത ഡൈ, പൈലറ്റുമാര്‍ക്കും അഗ്നിശമന സേനാംഗങ്ങളും പൊടി തിരിച്ചറിയാനുള്ള അടയാളമായി പ്രവർത്തിക്കുന്നു. റിട്ടാര്‍ഡന്റ് എവിടെ വിന്യസിച്ചിട്ടുണ്ടെന്ന് കാണാന്‍ ഇത് സഹായിക്കുന്നു. പൊടിയിൽ സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ നിറം മങ്ങുകയും പ്രകൃതിദത്തമായ മണ്ണിന്റെ നിറങ്ങളുമായി ലയിക്കുകയും ചെയ്യുന്നു.
Read Also: ജപ്പാനില്‍ ശക്തമായ ഭൂചലനം ; സുനാമി മുന്നറിയിപ്പ്!
എങ്ങനെ പ്രവർത്തിക്കുന്നു
തീജ്വാലകള്‍ നേരിട്ട് അണയ്ക്കുന്നതിന് പകരം, ഫോസ്-ചെക്ക് തീപിടുത്തത്തിന് മുന്‍കൂര്‍ ആയി സ്‌പ്രേ ചെയ്യുന്നു, അങ്ങനെ സസ്യജാലങ്ങളെയും മറ്റ് കത്തുന്ന പ്രതലങ്ങളെയും പൊടി മൂടുന്നു. ഇത് തീയിലേക്ക് ഓക്‌സിജന്‍ നിറയ്ക്കുന്നത് തടയുന്നു. അങ്ങനെ തീ പടരുന്നത് പതുക്കെയാക്കുന്നു. റിട്ടാര്‍ഡന്റിന് കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാനും വെള്ളത്തേക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കാനും കഴിയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here