കാട്ടുതീ വിഴുങ്ങിയെന്ന് കരുതി; ദുരന്തത്തെ അതിജീവിച്ച നായയെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞ് യുവാവ്

dog-los-angeles-wild-fire

ലോസ് ഏഞ്ചല്‍സിനെ വിഴുങ്ങിയ കാട്ടുതീയിൽ അകപ്പെട്ടുവെന്ന് കരുതിയ പൊന്നോമന നായ തിരിച്ചുവന്നപ്പോൾ പൊട്ടിക്കരച്ചിലിലൂടെ അതിനെ വരവേറ്റ യുവാവിൻ്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഓറിയോ എന്ന തൻ്റെ നായ ദുരന്തത്തിന് ഇരയായെന്നാണ് കേസീ കോള്‍വി വിചാരിച്ചത്. ഓറിയോയെ കണ്ടെത്താന്‍ ഒരു പ്രൊഫഷണല്‍ ഡോഗ് ട്രാക്കര്‍ ആണ് സഹായിച്ചത്.

ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പസഫിക് പാലിസേഡ്‌സ് പരിസരത്ത് അയല്‍ക്കാരന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അഭയം പ്രാപിക്കുകയായിരുന്നു നായ. ജനുവരി 12ന് ആണ് നായയെ കണ്ടെത്തിയത്. ഓറിയോ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ ഇരിക്കുന്നത് കോള്‍വിന്‍ കാണുകയായിരുന്നു. ഓറിയോയോട് അടുത്ത് വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ നായ ഓടിയെത്തി അദ്ദേഹത്തിൻ്റെ കൈകളിലേക്ക് കയറി.

Read Also: ലോസ് ഏഞ്ചല്‍സിലെ കാട്ടുതീ അണക്കാൻ വെള്ളം മാത്രമല്ല; വിതറുന്നത് പിങ്ക് പൊടിയും

”ഓ ദൈവമേ! നീ ജീവനോടെയിരിക്കുന്നു! ഓ, ഡിയർ!” എന്ന് അദ്ദേഹം വിളിച്ചുകൂവി. ഹൃദയംഗമമായ ഈ പുനഃസമാഗമ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കാട്ടുതീ പശ്ചാത്തലത്തിൽ ഭരണകൂടം ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചപ്പോള്‍ അദ്ദേഹം ജോലിസ്ഥലത്തായിരുന്നു. വീട്ടിലേക്ക് മടങ്ങാന്‍ മണിക്കൂറുകളോളം കഷ്ടപ്പെട്ടിരുന്നു. എന്നാൽ വീട്ടിലെത്താനായില്ല. അങ്ങനെയാണ് നായ ഒറ്റപ്പെട്ടുപോയത്. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News