അണയാത്ത അഗ്നി; ലോസ് ആഞ്ചലസിലെ കാട്ടുതീയ്ക്ക് ശമനമില്ല, 1,30,000 പേരെ ഒഴിപ്പിച്ചു

los angeles fire

ലോസ് ആഞ്ചലസിലെ കാട്ടുതീയ്ക്ക് മൂന്നാം ദിവസവും ശമനമില്ല. സ്ഥലത്ത് നിന്നും ഇതുവരെ 1,30,000 പേരെ ഒഴിപ്പിച്ചതായാണ് വിവരം.
ണ്ടായിരത്തിലധികം കെട്ടിടങ്ങൾ അഗ്നിക്കിരയായി എന്നാണ് വിവരം. അകെ മൊത്തം 5700 കോടി ഡോളറിന്റെ (നാലുലക്ഷത്തി എൻപത്തൊമ്പതിനായിരം കോടി രൂപ) നാശനഷ്ടം കാട്ടുതീ മൂലം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.

ഇതുവരെ അഞ്ചുമരണമാണ് അപകടത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്.സിഫിക്‌ പാലിസേഡ്‌സിലാണ്‌ തീപിടിത്തത്തിന്റെ പ്രധാനകേന്ദ്രം. ആകെ 27000 ഏക്കറിലേക്ക് തീ വ്യാപിച്ചുവെന്നാണ് വിവരം.ലോസ് ആഞ്ചലസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയ തീപിടിത്തമാണിത്‌.

ALSO READ; അമേരിക്ക മെക്സിക്കാനയെന്നാക്കിയാലോ? ട്രംപിന് ചുട്ട മറുപടിയുമായി മെക്സികോ പ്രസിഡന്റ്

അതിനിടെ കാട്ടുതീ ഇത്രമേൽ വ്യാപിക്കാൻ ഉത്തരവാദി കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമാണെന്ന്‌ നിയുക്ത അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ വിമർശിച്ചു. ന്യൂസം പദവിയൊഴിയണമെന്നും ട്രംപ്‌ ആവശ്യപ്പെട്ടു. അതേസമയം കെട്ടുകഥകൾ ചമച്ച്‌ ദുരന്തത്തിൽനിന്ന്‌ രാഷ്ട്രീയലാഭം കൊയ്യുകയാണ്‌ ട്രംപിന്റെ ലക്ഷ്യമെന്ന് ന്യൂസം തിരിച്ചടിച്ചു. കാട്ടുതീയെ തുടർന്ന്‌ ഓസ്കാർ നാമനിര്‍ദേശങ്ങളുടെ പ്രഖ്യാപനം നീട്ടിവച്ചിട്ടുണ്ട്. പതിനായിരത്തോളം അക്കാദമി അംഗങ്ങൾക്ക്‌ വോട്ടിങിലൂടെ നാമനിർദേശം നടത്തുന്നതിനുള്ള അവസാന തീയതി 12ൽ നിന്നും 14ലേക്കാണ് മാറ്റിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News