അമിതവണ്ണമാണോ പ്രശ്‌നം, ആഹാരം കഴിച്ച് വണ്ണം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാന്‍ ഭക്ഷണം ഒഴുവാക്കാറുണ്ടോ? എന്നാല്‍ അത് ആരോഗ്യത്തിന് നല്ലതല്ല. കാലറി കുറയ്ക്കാന്‍ വേണ്ടി വളരെ കുറച്ചു ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനെ അപകടത്തിലാക്കിയേക്കാം. പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് പ്രതിദിനം 1,600 മുതല്‍ 2,000 വരെ കാലറിയും, പുരുഷന്മാര്‍ക്കു 2,000 മുതല്‍ 3,000 വരെ കാലറിയും ആവശ്യമാണെന്ന പഠനങ്ങള്‍ പറയുന്നു.

അതിനു നിങ്ങളെ സഹായിക്കുന്ന ഭക്ഷണങ്ങള്‍,

വെജിറ്റബില്‍ സാലഡ് ,

കാരറ്റ് ,സവാള, വെള്ളരിക, നീളത്തില്‍ അരിഞ്ഞതിലേക് മുളപ്പിച്ചപ്പയറും വേവിച്ച കടലയും ചേര്‍ത്ത മിക്‌സ് ചെയ്യുക ശേഷം പകുതി നാരങ്ങയുടെ നീരും ചേര്‍ത്തു കഴിക്കാവുന്നതാണ്.

സ്മൂത്തി ,

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ലൊരു വഴി ആണ് സ്മൂത്തി. അവകാഡോ, വെള്ളരിക്ക, പീനട്ട് ബട്ടര്‍ അല്ലെങ്കില്‍ യോഗര്‍ട്, ഒരു ചെറു പഴം, ഇവ എല്ലാം ഒന്നിച്ച മിക്‌സിയില്‍ തിക്ക് ആയി അടിച്ചെടുക്കുക മധുരം ആവശ്യമെങ്കില്‍ തേന്‍ ഉപയോഗിക്കാവുന്നതാണ്. രാവിലെ വെറും വയറ്റില്‍ കുടിക്കാം.

റാഗി പുട്ട് ,

ഒരു കപ്പ് റാഗി പൊടി, ആവശ്യത്തിന് ഉപ്പ്, മിക്‌സ് ചെയ്യാന്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് പുട്ടു പൊടി തയ്യാറാകുക. പുട്ട് കുറ്റിയില്‍ വളരെ കുറച്ച് തേങ്ങയും ചേര്‍ത്തു ആവിയില്‍ പുട്ട് തയ്യാറാക്കി കഴിക്കാവുന്നതാണ്.

ഓട്‌സ് ഇഡലി ,

ഒരു കപ്പ് ഓട്‌സ് ഒരു പാനില്‍ ഇട്ടു റോസ്റ്റ് ചെയ്ത് പൊടിച്ച് എടുക്കുക. ആ പാനിലേക് അര കപ്പ് റവയും റോസ്റ്റ് ചെയ്ത് എടുക്കുക. അതിലേക്ക് പൊടിച്ചു വച്ച ഓട്‌സ് ചേര്‍ത്തു കൊടുക്കണം. താഴ്ന്ന തീയില്‍ ഇട്ടു നന്നായി മിക്‌സ് ചെയുക. തണുത്തതിനു ശേഷം ഒരു പാത്രത്തിലേക്കു ഈ മിക്‌സും ഒരു കപ്പ് തൈരും ആവശ്യത്തിന് ഉപ്പും ഇട്ടു മിക്‌സ് ചെയുക. മാവിനായി വേണ്ടത്ര വെള്ളം ഒഴിച്ച ബാറ്റര്‍ തയ്യാറാകുക. സോഡ പൊടി ചേര്‍ത്തു വിസ്‌കോ സ്പൂണോ ഉപയോഗിച് നന്നായിളകുക. ഈ മാവ് പത്തു മിനിറ്റു നേരം അടച്ചു വെക്കണം. ഇനി ഇഡലി പാത്രത്തില്‍ എണ്ണ തടവി മാവ് ഒഴിച് ആവിയില്‍ വേവിച്ചെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News