ബഹളം സഹിക്കാനാകുന്നില്ല, ഉറക്കം നഷ്ടപ്പെടുന്നു; യുപിയിൽ 5 നായ്ക്കുട്ടികളെ ജീവനോടെ കത്തിച്ച് ജവാൻ

രാത്രി തുടർച്ചയായി ശബ്ദമുണ്ടാക്കി  ഉറക്കത്തിന് തടസ്സം വരുത്തുന്നത് സഹിക്കാനാകാതെ സമീപത്തെ 5 നായ്ക്കുട്ടികളെ ജീവനോടെ ചുട്ടെരിച്ച് ജവാനും കുടുംബവും. ഉത്തർപ്രദേശിലെ മീററ്റിലുള്ള സന്ത് നഗർ കോളനിയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. കങ്കർ ഖേര പൊലീസ് സ്റ്റേഷന് കീഴിലുള്ള പ്രദേശത്താണ് ഹീനമായ കൃത്യം നടന്നിട്ടുള്ളത്. സംഭവത്തിൽ ഒരു സിഐഎസ്എഫ് ജവാനെതിരെയും രണ്ട് സ്ത്രീകൾക്കെതിരെയും പൊലീസ് കേസെടുത്തു.

ALSO READ: ശബരിമല തീർഥാടകർക്ക് നിരാശ, സീസൺ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ റെയിൽവേ അനുവദിച്ചത് രണ്ട് സ്പെഷ്യൽ ട്രെയിൻ മാത്രം

മൂന്ന് ദിവസം മാത്രം പ്രായമുള്ള നായ്ക്കുട്ടികളെയാണ്‌ ഇവർ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്‌. സംഭവത്തെ തുടർന്ന് അനിമൽ കെയർ സൊസൈറ്റി അംഗങ്ങൾ പൊലീസ് സ്റ്റേഷനിൽ പ്രകടനം നടത്തി. തുടർന്നാണ് കേസിലുൾപ്പെട്ട സ്ത്രീകൾക്കെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. പ്രതികൾക്കെതിരെ ഭാരതീയ ന്യായസംഹിത സെക്ഷൻ 325 പ്രകാരം കേസെടുത്തു. നായ്ക്കുട്ടികൾ രാത്രിയിൽ കുരയ്ക്കുന്നത് കാരണമാണ്‌ ഇവർ അവയെ ഇല്ലാതാക്കിയതെന്ന് അനിമൽ കെയർ സൊസൈറ്റി സെക്രട്ടറി അൻഷുമാലി വസിഷ്ഠ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News