25.6 മില്ല്യണ്‍ ഡോളര്‍ നഷ്ടമായി; ഹോങ്കോങ്ങിലെ മള്‍ട്ടി നാഷണല്‍ കമ്പനി ഡീപ്പ് ഫേക്ക് തട്ടിപ്പിന് ഇരയായതായി റിപ്പോര്‍ട്ട്

ഹോങ്കോങ്ങിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനി 25.6 മില്യണ്‍ ഡോളറിന്റെ ഡീപ്പ് ഫേക്ക് തട്ടിപ്പിന് ഇരയായതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ഹോങ്കോങ് പൊലീസ് അന്വേഷണം ആരംഭിച്ചു. കമ്പനി ജീവനക്കാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഡീപ്പ് ഫേക്ക് തട്ടിപ്പിന് ഇരയായതെന്ന് ഹോങ്കോങ് പൊലീസ് പറഞ്ഞു.

കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന വ്യാജേന എത്തിയ ഡീപ് ഫേക്ക് തട്ടിപ്പ് വീരന്‍മാര്‍ക്ക് താന്‍ പണം അയച്ചുകൊടുത്തുവെന്നും കബളിപ്പിക്കപ്പെട്ടുവെന്നും കമ്പനിയിലെ ഒരു തൊഴിലാളിയില്‍ നിന്ന് വിവരം ലഭിച്ചതായി ഹോങ്കോംഗ് പൊലീസ് സേന പറഞ്ഞു.

ALSO READ:ഒരുകാലത്ത് 22 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്നു.. ബൈജൂസിന് ഇത് എന്തുപറ്റിയെന്ന് വ്യവസായലോകം

ജനുവരി 29നാണ് പൊലീസിന് പരാതി ലഭിക്കുന്നത്. ഡീപ് ഫേക്കിലൂടെ പറ്റിക്കപ്പെട്ടുവെന്നും താന്‍ ജോലി ചെയ്യുന്ന കമ്പനി 25.6 മില്യണ്‍ ഡോളറിന്റെ ഡീപ്പ് ഫേക്ക് തട്ടിപ്പിന് ഇരയായതായുമാണ് തൊഴിലാളിയുടെ പരാതി. പൊലീസ് സേനയുടെ സൈബര്‍ ക്രൈം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.

ജനുവരി പകുതിയോടെ കമ്പനിയുടെ യുകെ ആസ്ഥാനമായുള്ള സിഎഫ്ഒയില്‍ നിന്ന് രഹസ്യ ഇടപാട് നടത്താന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഫിഷിംഗ് സന്ദേശം ലഭിച്ചിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് സമയത്ത് ഡീപ് ഫേക്ക് നടത്തുന്ന വ്യക്തി മറ്റ് എല്ലാ ജീവനക്കാരോടും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും, ജീവനക്കാരോട് അഞ്ച് വ്യത്യസ്ത ഹോങ്കോംഗ് ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 കൈമാറ്റങ്ങള്‍ നടത്താനും നിര്‍ദേശം നല്‍കി. ഇതോടെ ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യയിലൂടെ കമ്പനിക്ക് നഷ്ട്ടമായത് 25 മില്യണ്‍ ഡോളറാണ്.

ALSO READ:ഒരാഴ്ച, മൂന്ന് ഭരണ അട്ടിമറികൾ; സംഘപരിവാർ രാജ്യത്തെ ജനാധിപത്യത്തിനെ കശാപ്പുചെയ്യുമ്പോൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News