നാടൻ ബോംബ്‌ നിർമാണത്തിനിടെ പൊട്ടിത്തെറി; 17കാരൻ്റെ ഇരു കൈകളും നഷ്ടപ്പെട്ടു

നാടൻ ബോംബ്‌ നിർമ്മാണത്തിനിടെ 17കാരൻ്റെ ഇരു കൈകളും നഷ്ടപ്പെട്ടു.തിരുവനന്തപുരം മണ്ണന്തലയിൽ
ആണ് സംഭവം. ഒപ്പമുണ്ടായിരുന്ന അഖിലേഷ് ,കിരൺ,ശരത് എന്നിവർക്ക് പരിക്കേറ്റു.നാലുപേരേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: വീണ്ടും തിരിച്ചടി; ബിജെപിയിൽ നിന്നും വനിത അംഗങ്ങൾ സിപിഎമ്മിലേക്ക്

അതേസമയം സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അതേസമയം നാടൻ ബോംബ് നിർമിച്ചത് പൊലീസിനെ ആക്രമിക്കാൻ ആണെന്ന് തെളിഞ്ഞു. പരിക്കേറ്റ ആളുകൾക്കെതിരെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ മോഷണ കേസുണ്ടായിരുന്നു. തുടർനടപടിയെന്നോണം പൊലീസ് ഇന്നലെ ഇവരുടെ വീടുകളിൽ അന്വേഷണം നടത്തി. ഇതിന്റെ വൈരാഗ്യത്താൽ പൊലീസിനെ ആക്രമിക്കാൻ നാടൻ ബോംബ് നിർമ്മിച്ചതെന്നു
മണ്ണന്തല പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News