തംസ് അപ്പ് ഇമോജി കാരണം ജോലി നഷ്ടപ്പെട്ടു; റെയില്‍വെ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ഉത്തരവ്

ക്രൂരമായി കൊല്ലപ്പെട്ട മേലുദ്യോഗസ്ഥന്റെ മരണവാർത്തയുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് സന്ദേശത്തിന് ‘തംസ്-അപ്പ്’ ഇമോജി മറുപടി ആയി നല്‍കിയതിനെത്തുടര്‍ന്ന് സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ഉത്തരവ്. മദ്രാസ് ഹൈക്കോടതി ആണ് ഉത്തരവിട്ടത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിൽ ഉണ്ടായിരുന്ന കോണ്‍സ്റ്റബിളിനെയാണ് സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് കോടതി വിധിച്ചത്.

ALSO READ: പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ പൗരന്മാരെ ബാധിക്കാത്ത വിഷയമാണ്: സിഎഎ വിഷയത്തിൽ വിചിത്രവാദവുമായി വി മുരളീധരൻ

ജസ്റ്റിസ് ഡി കൃഷ്ണകുമാറും ജസ്റ്റിസ് ആര്‍ വിജയകുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ‘തംസ്-അപ്പ്’ ഇമോജിയെ ‘ശരി’ എന്ന വാക്കിന് പകരമായി കണക്കാക്കാമെന്നും കൊലപാതകത്തിന്റെ ആഘോഷമല്ലെന്നും പറഞ്ഞു. ക്രൂരമായ കൊലപാതകത്തിന്റെ ആഘോഷമായി ഈ ചിഹ്നം പങ്കിടുന്നത് ഒരിക്കലും കണക്കാക്കാനാവില്ല എന്നും സന്ദേശം കണ്ടുവെന്നത് സൂചിപ്പിക്കുന്നതായി കണക്കാക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.

ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ആയിരുന്ന നരേന്ദ്ര ചൗഹാന്‍ ആണ് 2018ല്‍ ഒരു കോണ്‍സ്റ്റബിള്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് കൊല്ലപ്പെട്ടുവെന്ന് സന്ദേശത്തിന് തംസ് അപ്പ് ഇമോജി ഇട്ട് പ്രതികരിച്ചത്. ഈ സംഭവത്തിന് ശേഷം മോശം പെരുമാറ്റത്തിന് ചൗഹാനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. സന്ദേശം പോസ്റ്റ് ചെയ്തിരുന്നത് ഒദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലായിരുന്നു. കൊലപാതകത്തിനുള്ള പിന്തുണയായി ഈ ഇമോജിയെ കണക്കാക്കി അന്വേഷണത്തിന് ശേഷം ചൗഹാനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു.

ALSO READ: ആറ് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ

പുറത്താക്കൽ നടപടിയ്‌ക്കെതിരെ 2021ൽ ചൗഹാൻ ഹൈക്കോടതിയെ സമീപിച്ചു. അതിന് ശേഷം ആര്‍പിഎഫ് അപ്പീല്‍ നല്‍കി. എന്നാൽ ചൗഹാന് വാട്‌സ്ആപ്പ് ഉപയോഗിച്ച് അത്ര പരിചയമില്ലെന്ന് ഇരുവരുടേയും വാദം കേട്ട ശേഷം കോടതി പരാമര്‍ശിച്ചു. അതേസമയം തംസ് അപ്പ് ഇമോജിക്ക് ശരി എന്ന അര്‍ഥം കൂടിയുണ്ടെന്ന് കോടതി ചൂണ്ടികാണിച്ചു. ചൗഹാനെ തിരിച്ചെടുക്കാനും ധാരണയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News