രണ്ടുമാസത്തിന് ശേഷം വളര്‍ത്തുനായയെ കണ്ടുകിട്ടി, വികാരാധീനയായി പൊട്ടികരഞ്ഞ് പെണ്‍കുട്ടി

എത്രകാലം കഴിഞ്ഞാലും ഒരിക്കല്‍ പോറ്റി വളര്‍ത്തിയ യജമാനനെ തിരിച്ചറിയാനുള്ള നായകളുടെ കഴിവ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഒരിക്കല്‍ നഷ്ടപ്പെട്ട നായയുമായി ഒരു കുടുംബത്തിന്റെ സമാഗമമാണ് ഇപ്പോള്‍ സോഷ്യമീഡിയില്‍ ശ്രദ്ധേയമാകുന്നത്. വീട്ടുകാരും നായയും തമ്മില്‍ കണ്ടുമുട്ടുന്ന വീഡിയോ ഹൃദയസ്പര്‍ശിയാണ്.

പുതുവര്‍ഷത്തിന്റെ ആദ്യമാസത്തിലാണ് ലിയോ എന്ന വളര്‍ത്തുനായയെ കാണാതാവുന്നത്. വ്യാപകമായ തിരച്ചില്‍ നടത്തിയിട്ടും ലിയോയെ കണ്ടെത്താന്‍ കഴിയാത്തത് കുടുംബത്തെ നിരാശയിലേക്ക് തള്ളിവിട്ടിരുന്നു. ലിയോ വിട്ടുപോയതിന്റെ സങ്കടത്തോട് പൊരുത്തപ്പെടാത്ത വീട്ടുകാര്‍ ലിയോക്കായുള്ള തിരച്ചില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഇനിയൊരിക്കലും ലിയോയെ വീണ്ടെടുക്കാനാവില്ലെന്ന കരുതി തന്നെയായിരുന്നു അവര്‍ തിരച്ചില്‍ തുടര്‍ന്നത്.

പിന്നീടാണ് ലിയോയ്ക്ക് മറ്റൊരു കുടുംബം അഭയം നല്‍കിയതായി വീട്ടുകാര്‍ അറിയുന്നത്. രണ്ടു മാസത്തിന് ശേഷം ലിയോയും വീട്ടുകാരും തമ്മിലുള്ള സമാഗമത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഏതാണ്ട് അറുപത് ദിവസത്തിന് ശേഷം ലിയോയെ കണ്ടപ്പോള്‍ വീട്ടിലെ കൊച്ചുപെണ്‍കുട്ടിക്ക് വികാരമടക്കാനായില്ല, അവള്‍ പൊട്ടിക്കരയുന്നതിന്റെയും അവള്‍ക്കരികിലേക്ക് ലിയോ ഓടിയടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാഴ്ചക്കാരെയും വികാരാധീനരാക്കും. അടഞ്ഞു കിടന്ന ഗെയ്റ്റ് തുറന്നപ്പോള്‍ കുടുംബാംഗങ്ങളെ തിരികെ കിട്ടിയ ലിയോയുടെ സന്തോഷം കാണേണ്ടത് തന്നെയാണ്. ലിയോയും വീട്ടുകാരും സ്‌നേഹപ്രകടനങ്ങളില്‍ പരസ്പരം വീര്‍പ്പുമുട്ടുന്ന കാഴ്ചയാണ് ഈ വീഡിയോയിലെ ഹൈലൈറ്റ്. ലിയോ എന്ന് പേരുള്ള നായയെ ജനുവരിയില്‍ കാണാതായി. കഴിഞ്ഞയാഴ്ച കണ്ടെത്തി. അവന്‍ തന്റെ കുടുംബവുമായി വീണ്ടും ഒന്നിച്ച നിമിഷമായിരുന്നു ഇത്, എന്ന കുറിപ്പോടെയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News