50 അഭിമുഖങ്ങളിൽ തോറ്റു; ഒടുവിൽ 1.10 കോടി ശമ്പളത്തിൽ ​ഗൂ​ഗിളിൽ ജോലി

മൂന്നോ നാലോ ഇന്റർവ്യൂകളിൽ പിന്തള്ളപ്പെടാറുണ്ട്. തുടർച്ചയായ പരാജയങ്ങൾ സാധാരണ മനുഷ്യരുടെ ആത്മവിശ്വാസം കെടുത്തിക്കളയാറാണ് പതിവ്. അങ്ങനെ ഉണ്ടായാൽ തന്നെ മറ്റ് ജോലികൾ തേടി പോകും. എന്നാൽ 50 അഭിമുഖങ്ങളിൽ നിന്നാണ് സംപ്രീതി എന്ന യുവതി പിന്തള്ളപ്പെട്ടത്. എന്നാൽ പറ്റ്ന സ്വദേശിയായ സംപ്രീതി യാദവ് അങ്ങനെയങ്ങ് തോറ്റുപിൻമാറാൻ തയ്യാറായിരുന്നില്ല. ഒടുവിൽ 1.10 കോടി രൂപ വാർഷിക ശമ്പളത്തിൽ ​ഗൂ​ഗിളിലെ ജോലി കിട്ടുന്നത് വരെ സംപ്രീതി പരിശ്രമിച്ചു.

ഏറ്റെ‌ടുക്കുന്ന ഉത്തരവാദിത്വത്തിൽ ഏറ്റവും മികച്ച രീതിയിൽ പ്രകടനം കാഴ്ചവെക്കാനാണ് താൻ തീരുമാനിച്ചതെന്നും കഠിനാധ്വാനം ചെയ്യുന്ന മാതാപിതാക്കളായിരുന്നു മുന്നിലെ പ്രചോദനമെന്നും സംപ്രീതി പറഞ്ഞു. ദില്ലി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് സംപ്രീതി ബിരുദം പൂർത്തിയാക്കിയത്. സ്ഥിരോത്സാഹമാണ് പ്രൊഫഷണൽ വളർച്ചയ്ക്ക് ആധാരമായത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം കൂടിയാണ് ഇരുപത്തിനാലുകാരിയായ ഈ പെൺകുട്ടി. സ്വപ്ന ജോലിയിലേക്കുള്ള യാത്ര ദീർഘവും കഠിനവുമായിരുന്നുവെന്ന് സംപ്രീതി പറയുന്നു.

also read: കാലാവസ്ഥാ വ്യതിയാനം; കേരളാ തീരങ്ങളിൽ ജാഗ്രത നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

“ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന സമയത്തൊക്കെ എനിക്ക് വളരെയധികം പരിഭ്രമം തോന്നിയിരുന്നു. എന്നാൽ എന്റെ മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളും എന്നെ പിന്തുണച്ച് പ്രോത്സാഹിപ്പിച്ചു. വലിയ കമ്പനികളെക്കുറിച്ച് പഠിക്കാൻ ഞാൻ മണിക്കൂറുകൾ ചെലവഴിച്ചു. വലിയ കമ്പനികളുമായുള്ള മിക്ക അഭിമുഖങ്ങളും ചർച്ചകൾ പോലെയാണ്. അത്തരത്തിൽ കൂടുതൽ പരിശീലനം നടത്തിയത് എന്നെ വളരെയധികം സഹായിച്ചു. അസ്വസ്ഥതയെ മറികടന്ന് ആത്മവിശ്വാസത്തോടെ അഭിമുഖങ്ങൾ നേരിടുക എന്നതാണ് പ്രധാനം.” സംപ്രീതിയുടെ വാക്കുകൾ. ഒമ്പത് റൗണ്ട് അഭിമുഖത്തിന് ശേഷമാണ് ​ഗൂ​ഗിളിൽ തനിക്ക് ജോലി ലഭിച്ചതെന്നും സംപ്രീതി വ്യക്തമാക്കുന്നു. മികച്ച ശമ്പളം എന്നതിലുപരി തന്നെ ആകർഷിച്ചത് ​ഗൂ​ഗിളിന്റെ ലണ്ടൻ ഓഫീസിൽ ജോലി ചെയ്യാൻ സാധിക്കുന്നു എന്നതാണെന്നും ഈ പെൺകുട്ടി വിശദീകരിച്ചു.

പട്ന സ്വദേശിയായ സംപ്രീതി നോത്രദാം അക്കാദമിയിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബീഹാറിലെ പ്ലാനിം​ഗ് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് ആണ് അമ്മ ശശിപ്രഭ. അച്ഛൻ റാംശങ്കർ യാദവ് എസ്ബിഐ ഉദ്യോ​ഗസ്ഥനും.

also read: “ഇത് ധന്വന്തരി പപ്പടം”; ദേശീയ മെഡിക്കല്‍ കമ്മീഷനിലെ കാവിവത്‌കരണത്തിനെതിരെ സോഷ്യല്‍ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News