ജനസാഗരമായി കുന്നംകുളത്തെ നവകേരള സദസ്

ജനസാഗരമായി മാറി കുന്നംകുളം മണ്ഡലത്തിലെ നവകേരള സദസ്. പാര്‍ലമെന്റില്‍ കേരളത്തിന് വേണ്ടി യുഡിഎഫ് എം പിമാര്‍ ശബ്ദമുയര്‍ത്തുന്നില്ലെന്ന് കുന്നംകുളത്തെ നവകേരള സദസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്തിനാണ് ബി ജെ പി യെ നീരസപ്പെടുത്തരുത് എന്ന നിര്‍ബന്ധബുദ്ധി യു ഡി എഫിനെന്ന് മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

READ ALSO:ചെന്നൈയില്‍ ദുരിതപ്പെയ്ത്ത്; മിഷോങ് അതിവേഗം കര തൊടും

ചെറുവത്തൂര്‍ ഗ്രൗണ്ടാണ് കുന്നംകുളം മണ്ഡലത്തിലെ നവകേരള സദസ്സിന് വേദിയായത്. നാടിന്റെ പ്രശ്‌നങ്ങളറിയാന്‍ തങ്ങളിലേക്കിറങ്ങി വന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാന്‍ ആയിരങ്ങളാണ് ചെറുവത്തൂര്‍ ഗ്രൗണ്ടിലേയ്ക്ക് ഒഴുകിയെത്തിയത്. സംസ്ഥാനത്തെ സഹായിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രസര്‍ക്കാര്‍ അതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ കേന്ദ്രം ചെയ്യുന്ന നീതികേട് ചോദ്യം ചെയ്യാന്‍ യു ഡി എഫ് എംപിമാര്‍ തയ്യാറാകുന്നില്ലെന്നും എന്തിനാണ് ബി ജെ പി യെ നീരസപ്പെടുത്തരുത് എന്ന നിര്‍ബന്ധബുദ്ധി യു ഡി എഫിന് എന്ന് മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

READ ALSO:‘ഒ’ എന്ന ഇം​ഗ്ലീഷ് അക്ഷരത്തിലാണ് ഒളിപ്പിച്ചുവച്ച ബ്രില്യന്‍സ്’; ‘​ഗോള്‍ഡ്’ ടൈറ്റിലിലെ രഹസ്യം വെളിപ്പെടുത്തി അല്‍ഫോന്‍സ്

കുന്നംകുളം മണ്ഡലം എംഎല്‍എ എ സി മൊയ്തീന്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ മന്ത്രിമാരായ ജെ ചിഞ്ചു റാണി, റോഷി അഗസ്റ്റിന്‍, സജി ചെറിയാന്‍ എന്നിവരും സംസാരിച്ചു. അയ്യായിരത്തിലധികം പേര്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ പന്തലാണ് ചെറുവത്തൂരില്‍ ഒരുക്കിയതെങ്കിലും പന്തലിന് പുറത്തും ജനങ്ങള്‍ തിങ്ങി നിറഞ്ഞു. പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാനായി 20 ഓളം കൗണ്ടറുകളാണ് പ്രവര്‍ത്തിച്ചത്. നവകേരള സദസ്സിന് മുന്നോടിയായി തിരുവാതിരക്കളി, ഗാനമേള ഉള്‍പ്പടെ കലാപരിപാടികളും വേദിയില്‍ അരങ്ങേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News