ഗുജറാത്തിലെ ലോത്തലിലെ പുരാവസ്തു ഗവേഷണ സ്ഥലത്തെ ഗുഹയിൽ മണ്ണിടിഞ്ഞ് ഡല്‍ഹി ഐഐടി വിദ്യാര്‍ഥി മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ഗവേഷണത്തിനായി പുരാവസ്തു സ്ഥലത്തെ കുഴിയില്‍ പ്രവേശിച്ചപ്പോഴായിരുന്നു സംഭവം.
ഡല്‍ഹി ഐഐടിയിലെ പിഎച്ച്ഡി വിദ്യാർഥി സുരഭി വര്‍മ (23) ആണ് മരിച്ചത്. അഹമ്മദാബാദില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഈ പുരാതന സിന്ധു നദീതട നാഗരികതയുള്ള പ്രദേശം. ഐഐടി ഡല്‍ഹിയില്‍ നിന്നുള്ള രണ്ട് ഗവേഷകരും ഐഐടി ഗാന്ധിനഗറില്‍ നിന്നുള്ള നിരവധി ഗവേഷകരും അടങ്ങുന്ന സംഘമാണ് ഇവിടെയുണ്ടായിരുന്നത്. ഹാരപ്പന്‍ തുറമുഖ പട്ടണമായ ലോതലിന്റെ പുരാവസ്തു അവശിഷ്ടങ്ങള്‍ക്ക് സമീപം പഠനത്തിനായി മണ്ണ് സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് സൂപ്രണ്ട് (റൂറല്‍) ഓം പ്രകാശ് ജാട്ട് പറഞ്ഞു.
Read Also: മുംബൈയില്‍ പൈലറ്റ് ഫ്ലാറ്റിൽ മരിച്ച നിലയില്‍; കാമുകന്‍ അറസ്റ്റില്‍
സാമ്പിൾ ശേഖരണത്തിനായി കുഴിച്ച 10 അടി താഴ്ചയുള്ള കുഴിയിലേക്ക് സുരഭി അടക്കം നാല് ഗവേഷകർ ഇറങ്ങുകയായിരുന്നു. അപ്പോഴാണ് കുഴിയുടെ വശം ഇടിഞ്ഞുവീഴുകയും മണ്ണിനടിയില്‍ പെടുകയും ചെയ്തത്. സുരഭി വര്‍മ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ നില തൃപ്തികരമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here