ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് കേന്ദ്ര സർക്കാർ, റെയിൽവെയിലും റവന്യു വകുപ്പിലും തപാൽ വകുപ്പിലും 9 ലക്ഷത്തിലധികം ഒഴിവുകൾ

ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് കേന്ദ്ര സർക്കാർ. റെയിൽവെയിലും റവന്യു വകുപ്പിലും തപാൽ വകുപ്പിലും ഒഴിഞ്ഞു കിടക്കുന്നത് 9 ലക്ഷത്തിലധികം ഒഴിവുകൾ. തൊഴിലില്ലാതെ രാജ്യത്തെ ജനങ്ങൾ അലഞ്ഞു തിരിയുമ്പോഴാണ് അധികാരപ്പെട്ടവരുടെ ഈ അനാസ്ഥ. റെയിൽവെയിൽ മൂന്നുലക്ഷം ഒഴിവുകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റവന്യു വകുപ്പിൽ 70,000 ഒഴിവുകളും തപാൽ വകുപ്പിൽ 1 ലക്ഷം ഒഴിവുകളുമാണ് ഉള്ളത്.

ALSO READ: ഉദ്യോഗസ്ഥർ മുതൽ തൊഴിലാളികൾ വരെയുള്ളവരുടെ കൂട്ടായ പരിശ്രമമാണ് വിഴിഞ്ഞം പദ്ധതിയുടെ കരുത്ത്; മന്ത്രി വി എൻ വാസവൻ

കണക്കുകൾ പ്രകാരം കേന്ദ്രസർക്കാരിൽ ഇപ്പോൾ ആകെ 9 ലക്ഷത്തിലധികം ഒഴിവുകൾ ഉണ്ട്. അതായത്, 25% ത്തിലധികം ഒഴിവുകളാണ് നികത്താനുള്ളത്. ജോലിക്ക് വേണ്ടി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടി നിൽക്കുമ്പോഴാണ് ഈ കണക്കുകൾ ചർച്ചയാകേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News