ലോട്ടറി ഓഫീസിൽ കയറി യുവാവിന്റെ അതിക്രമം

ലോട്ടറി ഓഫീസില്‍ കയറി യുവാവിന്റെ അതിക്രമം. പത്തനംതിട്ട ജില്ലാ ലോട്ടറി ഓഫീസിലാണ് സംഭവം. ഓഫീസിലെ കമ്പ്യൂട്ടർ, പ്രിന്റര്‍ ഉള്‍പ്പെടെയുളളവ ഇയാൾ നശിപ്പിച്ചു.

ലോട്ടറി ഓഫീസ് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് ഓഫീസ് ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. സംഭവത്തില്‍ കോഴഞ്ചേരി നാരങ്ങാനം സ്വദേശി വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോട്ടറി ഏജന്റ് എന്ന് അവകാശപ്പെട്ടാണ് ഇയാള്‍ ഓഫീസിലേക്ക് കയറിയത്.

‘ലോട്ടറിയാണ് തന്റെ ഉപജീവനമാര്‍ഗം, നിങ്ങള്‍ സാധാരണ ജനങ്ങളെ പറ്റിക്കുകയാണ്’ എന്ന് ആവര്‍ത്തിച്ച വിനോദ് ജീവനക്കാര്‍ക്ക് നേരെ തട്ടിക്കയറുകയുമുണ്ടായി.

Also Read: വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് നാലാംകിട രാഷ്ട്രീയമാണെന്ന് പറയുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തിയത് അപമാനം; വി എന്‍ വാസവന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News