മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു ലോട്ടറി വിൽപനക്കാരൻ മരിച്ചു

accident

മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു ലോട്ടറി വിൽപനക്കാരൻ മരിച്ചു. ഒരാൾക്കു പരുക്കേറ്റു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി അൻസാർ ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ പേഴയ്ക്കാപ്പിള്ളി കൈനികര കാവിനു സമീപമാണ് അപകടമുണ്ടായത്. പേഴയ്ക്കാപ്പിള്ളി ചക്കുപറമ്പിൽ വീട്ടിൽ 46 വയസ്സുള്ള അൻസാർ ആണ് മരിച്ചത്. ആലപ്പുഴ വരനാട് സ്വദേശി രഹന ദിനേഷിന് പരുക്കേറ്റു.

ALSO READ; ആലുവയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ മോഷണം

അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് അൻസാറിന്റെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡരികിലിരുന്ന് ലോട്ടറി വിൽപന നടത്തുകയായിരുന്നു അൻസാർ. കാർ പിന്നീട് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന രഹ്നയെയും ഇടിച്ച ശേഷം സമീപത്തുള്ള മതിലിൽ ഇടിച്ചാണു നിന്നത്.

ഇരുവരെയും നാട്ടുകാർ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൻസാറിനെ രക്ഷിക്കാനായില്ല. കാറിന്റെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടം സൃഷ്ടിച്ചതെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News