കോടികളുടെ ലോട്ടറിയടിച്ചിട്ട് വിജയി ആരാണ് എന്ന് അറിയാത്ത അവസ്ഥയിലാണ് നാഷണൽ ലോട്ടറി ഓഫ് ദ യുണൈറ്റഡ് കിംഗ്ഡം. നിസാര തുകയൊന്നുമല്ല ലോട്ടറി വിജയിക്കായി കാത്തിരിക്കുന്നത്. ഈ ഭാഗ്യവാന് കിട്ടാൻ പോകുന്നത് ഏകദേശം 37 കോടി രൂപയാണ് സമ്മാനമായി ലഭിക്കാൻ പോകുന്നത്.
Also Read: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
37 കോടി രൂപ ഒറ്റയടിക്ക് വിജയിക്ക് ലഭിക്കില്ല . ഒരോ മാസവും 10 ലക്ഷം രൂപ വച്ച് വിജയിക്ക് കിട്ടും. ഇങ്ങനെ 30 വർഷമാണ് ഈ തുക കയ്യിൽ കിട്ടുന്നത്. ലിങ്കൺഷെയറിലെ സൗത്ത് ഹോളണ്ട് ഡിസ്ട്രിക്റ്റിൽ നിന്നാണ് സമ്മാനർഹമായ ടിക്കറ്റ് വാങ്ങിയിരിക്കുന്നത്.
Also Read: വിവാഹിതയായ സ്ത്രീക്ക് എങ്ങനെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് പറയാനാകും: കർണാടക ഹൈക്കോടതി
ഡിസംബർ 2 വരെയാണ് ടിക്കറ്റ് ഹാജരാക്കി സമ്മാന തുക അവകാശപ്പെടാനുള്ള അവസാന ദിവസം. അതുകൊണ്ട് തന്നെ ജീവിതകാലം മുഴുവൻ അടിച്ചു പൊളിച്ച് കഴിക്കാനുള്ള തുക സമ്മാനമായി നേടിയ ആൾ ഉടൻ എത്തുമെന്നാണ് പ്രതീക്ഷ. ജൂൺ 5 നായിരുന്നു നറുക്കെടുപ്പ് നടന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here