ബ്രിട്ടീഷ് ആഡംബര കാര്‍ ലോട്ടസ് ഇന്ത്യയില്‍ ഷോറൂം തുറക്കുന്നു; എമിറ, എമേയ മോഡലുകള്‍ അവതരിപ്പിച്ചു

lotus-emira

രാജ്യത്ത് പുതിയ ഷോറൂം ന്യൂഡല്‍ഹിയില്‍ തുറന്ന് ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ ലോട്ടസ്. ലോട്ടസ് എമിറ, എമേയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രദര്‍ശിപ്പിച്ചു. എലെട്രെ ഇലക്ട്രിക് എസ് യു വിയുടെ ശ്രേണിയിലേക്കാണ് ഇലക്ട്രിക് ഹൈപ്പര്‍കാറായ എമിറയും മിഡ്- എഞ്ചിന്‍ സ്പോര്‍ട്സ് കാറായ എമേയും എത്തുന്നത്. രണ്ട് മോഡലുകളും പൂര്‍ണമായും ഇറക്കുമതി ചെയ്ത സിബിയു ആയാണ് വില്‍ക്കുന്നത്.

ലോട്ടസ് എമിറ

മിഡ്- എഞ്ചിന്‍ സ്പോര്‍ട്സ് കാറില്‍ നിന്ന് ആരംഭിച്ച ബ്രാന്‍ഡിന്റെ നിരയിലെ കംബസ്റ്റണ്‍ എഞ്ചിന്‍ കാറുകളില്‍ അവസാനത്തേതാണ് എമിറ. എഎംജിയില്‍ നിന്ന് കടമെടുത്ത ടര്‍ബോചാര്‍ജ്ഡ് 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ എഞ്ചിനാണ് ഡിസൈനിനെ പിന്തുണയ്ക്കുന്നത്.

Read Also: പുത്തന്‍ ലുക്കില്‍ ഹോണ്ട ഡിയോ രാജ്യത്തെത്തി; വില അറിയാം

ലോട്ടസ് എമേയ

ഇലക്ട്രിക് വാഹന വിഭാഗത്തില്‍ ആഡംബര കാര്‍ നിര്‍മാതാക്കളെ പ്രതിനിധീകരിക്കുന്നത് ഹൈപ്പര്‍-ടി എമേയ ആണ്. ഇലക്ട്രിക് വാഹനത്തില്‍ സ്ഥിരമായ സിന്‍ക്രണൈസ് മോട്ടോറുകള്‍ ഉപയോഗിക്കുന്നു. ഓരോ ആക്‌സിലിലും ഒന്ന് വീതം മോട്ടോര്‍ സ്ഥാപിച്ചിട്ടുണ്ട്. 102 kWh ബാറ്ററി പായ്ക്ക് ആണ് ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എമേയ, എമേയ എസ്, എമേയ ആര്‍ എന്നീ മൂന്ന് വകഭേദങ്ങളില്‍ ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News