മനസും വയറും തണുപ്പിക്കും താമരത്തണ്ട് തോരന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
താമരത്തണ്ട് എടുത്ത് അതിന് പുറമേയുള്ള തൊലിയെല്ലാം നല്ലതുപോലെ കഴുകിയെടുക്കുക.
ശേഷം ഇത് വട്ടത്തില്‍ ചെറുതായി അരിഞ്ഞെടുക്കുക.
പിന്നീട് വെള്ളത്തിലിട്ട് ഒരു മൂന്ന് തവണ കൂടി കഴുകിയെടുക്കണം.
Also Read : രക്തസമ്മർദം നിയന്ത്രിക്കാൻ താമരത്തണ്ടുകൊണ്ടൊരു വെറൈറ്റി അച്ചാർ, സമയം കളയാതെ പോയി ഉണ്ടാക്കി നോക്ക്
അതിന് ശേഷം വെള്ളം മാറ്റി നല്ല വെള്ളത്തിലിട്ട് തിളപ്പിച്ച് എടുക്കണം.
ശേഷം ഇത് ഓഫ് ചെയ്ത് മാറ്റി വെക്കണം.
കാശ്മീരി ചില്ലി 6 എണ്ണം, ചുവന്നുള്ളി 6 എണ്ണം, വെളുത്തുള്ളി 5 എണ്ണം, ഒരു സ്പൂണ്‍ മൈദ, അല്‍പം ഉപ്പ് എന്നിവ ചേര്‍ക്കുക
ഇത് നല്ലതുപോലെ പേസ്റ്റ് രൂപത്തില്‍ അരച്ചുടുക്കുക.
പിന്നീട് താമരത്തണ്ട് വെള്ളത്തില്‍ നിന്ന് ഊറ്റിയെടുക്കുക.
അതിന് ശേഷം അരച്ച് വെച്ചിരിക്കുന്ന മസാല ചേര്‍ത്ത് നല്ലതുപോലെ പുരട്ടിയെടുക്കേണ്ടതാണ്.
വെള്ളം നല്ലതുപോലെ ഊറ്റിക്കളയാന്‍ ശ്രദ്ധിക്കണം.
പിന്നീട് ഒരു ഫ്രൈയിംഗ് പാനില്‍ എണ്ണ തടവി അതിലേക്ക് ഈ മസാല പുരട്ടി വെച്ചിരിക്കുന്ന തണ്ട് പതുക്കെ ഇട്ട് വറുത്തെടുക്കുക.
താമരത്തണ്ട് തോരന്‍ റെഡി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here