ഹോളിവുഡ് താരം ലൂയിസ് ഗോസെറ്റ് ജൂനിയര്‍ അന്തരിച്ചു ; സഹനടനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയ ആദ്യ ആഫ്രിക്കൻ വംശജനാണ്

ഹോളിവുഡ് ചലച്ചിത്ര-ടെലിവിഷൻ താരം ലൂയിസ് ഗോസെറ്റ് ജൂനിയർ (87) അന്തരിച്ചു. സഹനടനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയ ആദ്യ ആഫ്രിക്കന്‍ വംശജന്‍ എന്ന നേട്ടം സ്വന്തമാക്കിയ താരമാണ് ലൂയിസ് ഗോസെറ്റ്. ‘ആൻ ഓഫീസർ ആൻഡ് എ ജെൻ്റിൽമാൻ’ ചിത്രത്തിലെ അഭിനയത്തിനാണ് ഈ പുരസ്‌കാരം നേടിയത്.

ALSO READ | ‘നാട്ടിലെത്തിയ എന്നെ മകൻ പോലും തിരിച്ചറിഞ്ഞില്ല, രൂപം അത്തരത്തിൽ മാറിയിരുന്നു,പക്ഷെ സങ്കടം തോന്നിയത് മറ്റൊരു കാര്യത്തിലാണ്’

താരത്തിന്‍റെ കുടുംബത്തെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്‌ട്ര മാധ്യമമായ സിഎന്‍എന്നാണ് വാര്‍ത്ത പുറത്തുവിട്ടത്. കൗമാരപ്രായത്തിൽ തന്നെ നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ അദ്ദേഹം പിന്നീട് ലോകചരിത്രത്തില്‍ ഇടംനേടിയ താരമായി മാറുകയായിരുന്നു. ‘ടേക്ക് എ ജയൻ്റ് സ്റ്റെപ്പ്’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News