ഓവൽ സാക്ഷിയായത് മനോഹര പ്രണയത്തിന്; ക്രിക്കറ്റിൻ്റെ ആവേശത്തിനിടയിൽ പൂത്തുലഞ്ഞ പ്രണയം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടയിൽ ഗാലറിയിൽ പൂത്തുലഞ്ഞത് മേനോഹര പ്രണയം. ഓവല്‍ ക്രിക്കറ്റ് മൈതാനമായിരുന്നു പ്രണയത്തിന് വേദി ഒരുക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് മുന്നോട്ടുവെച്ച 444 റണ്‍സെന്ന പടുകൂറ്റന്‍ വിജയലക്ഷ്യം ടീം ഇന്ത്യ പിന്തുടരുന്നതിന് ഇടയിലാണ് ഗാലറിയില്‍ ഈ മനോഹര പ്രണയരംഗങ്ങൾ അരങ്ങേറിയത്.

Also Read:‘മനോരമയ്ക്ക് കുശുമ്പ്; അനാവശ്യ വിവാദമുണ്ടാക്കുന്നവര്‍ക്ക് ഞരമ്പ് രോഗം’: മുഖ്യമന്ത്രി

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അഞ്ചാം ഓവറില്‍ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ബാറ്റ് ചെയ്യവേ ഗാലറിയില്‍ പ്രൊപോസ് ചെയ്യുകയും മോതിരം കൈമാറുകയും ചെയ്യുകയായിരുന്നു കമിതാക്കള്‍. എന്നാല്‍ ഇവർ ആരാണ്, ഏത് രാജ്യക്കാരാണ് എന്ന പേരുവിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News