യുഎഇയുടെ പോസിറ്റീവ് ഇമേജ് പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തിൽ പ്രചോദനാത്മകമായ മൂല്യങ്ങളും നേട്ടങ്ങളും ഉയർത്തിക്കാട്ടാനും ലക്ഷ്യമിട്ട് ദുബായ് താമസ കുടിയേറ്റ വകുപ്പ് ആരംഭിച്ച “ലവ് എമിറേറ്റ്സ്” സംരംഭത്തിന്റെ പ്രത്യേക ബൂത്ത് ദുബായ് എയർപോർട്ട് ടെർമിനൽ മൂന്നിൽ ഒരുക്കി. രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും യുഎഇയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഇക്കഴിഞ്ഞ ദേശീയ ദിനത്തിലാണ് ദുബായ് താമസ- കുടിയേറ്റ വകുപ്പ് ലവ് എമിറേറ്റ്സ് എന്ന പദ്ധതി ആരംഭിച്ചത്.
ദുബായ് എയർപോർട്ട് ടെർമിനൽ മൂന്നിൽ ഒരുക്കിയ ബൂത്തിൽ താമസ- കുടിയേറ്റ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി.
also read; 2034ലെ ലോകകപ്പ് ഫുട്ബാളിന് വേദി സൗദി തന്നെ; ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ
ഓരോ വ്യക്തികൾക്കും സ്വന്തം മണ്ണിനോടുള്ള സ്നേഹമാണ് എമിറേറ്റ്സിൻ്റെ വിജയത്തിൻ്റെ കാരണങ്ങളിലൊന്നാണെന്ന യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ പ്രസ്താവനയെ അടിസ്ഥാനമാക്കി കൊണ്ടാണ് വകുപ്പ് ഇത്തരത്തിൽ ഒരു സംരംഭം ആരംഭിച്ചത്. എല്ലാ സ്ഥാപനങ്ങൾക്കുമുള്ള ദേശീയ ദൗത്യമായ യുഎഇയുടെ ആഗോള പ്രശസ്തി സ്ഥാപിക്കുന്നതിനുള്ള യുഎഇയുടെ 50 വർഷത്തെ ചാർട്ടറിൻ്റെ ആറാമത്തെ തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പദ്ധതി ‘ലവ് എമിറേറ്റ്സ്’.
പൊതുജനങ്ങൾക്ക് ജിഡിആർഎഫ്എ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ സംരംഭത്തിന്റെ ഭാഗമാകാൻ കഴിയുന്നതാണ്. ‘ലവ് യുഎഇ’ സംരംഭം യുഎഇയുടെ പ്രധാന സവിശേഷതകൾ എടുത്തുകാണിക്കുന്നുവെന്നും ലോകമെമ്പാടുമുള്ള സന്ദർശകർക്ക് യുഎഇയോടുള്ള സ്നേഹം ക്രിയാത്മകമായും നൂതനമായും പ്രകടിപ്പിക്കാൻ പദ്ധതി അവസരം ഒരുക്കുന്നുവെന്നുവെന്നും താമസ- കുടിയേറ്റ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here